Vinayakan
ഭാര്യയുമായി വേർപിരിഞ്ഞത് പരസ്പരം ഒത്തുപോകാൻ കഴിയാത്ത സാഹചര്യ വന്നതോടെയാണെന്ന് വെളിപ്പെടുത്തി നടൻ വിനായകൻ.തമ്മില്‍ വഴക്കുകളൊന്നും ഇല്ലായിരുന്നു. ഒന്നിച്ച് ജീവിച്ചുപോകാൻ സാധിക്കാത്ത അവസ്ഥയായി. അപ്പോള്‍ പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചത്. തന്റെ ഉള്ളിലെ കാര്യങ്ങള്‍ തുറന്നുപറയാൻ ഉണ്ടായിരുന്ന ഒരേയൊരു വ്യക്തി മുൻഭാര്യ മാത്രമായിരുന്നുവെന്നും വിനായകൻ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
' ഭാര്യ ഉണ്ടായിരുന്നു, ഇപ്പോള്‍ വേർപിരിഞ്ഞു. കുട്ടികളില്ല, വഴക്കൊന്നുമില്ല. ഒരുമിച്ച് നില്‍ക്കാൻ പറ്റിയില്ല. എല്ലാ കാര്യങ്ങളും ഉള്ളുതുറന്ന് പറയാനുണ്ടായിരുന്നത് മുൻ ഭാര്യയാണ്. ഇപ്പോള്‍ അങ്ങനെ ആരുമില്ല. അവിടെയൊക്കെയാണ് ഞാൻ ഭയങ്കര ഡാർക്കായി പോയത്,' വിനായകൻ പറഞ്ഞു.
ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും. എന്നെ ഹാൻഡില്‍ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഒറ്റയ്ക്കായി, തകർന്നു, പിന്നെ പുറത്തിറങ്ങുന്നില്ല. അത് എന്റെ പ്രശ്‌നമായിരിക്കും, അവളുടേതാവില്ല. അവള്‍ ഇപ്പോഴും എന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ട്. എന്റെ യുട്യൂബ് വരെ റീചാർജ് ചെയ്യുന്നത് പുള്ളിക്കാരിയാണ് - വിനായകൻ പറഞ്ഞു.

