Pinarayi Vijayan
മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്.ഐ.ആർ ഇടാൻ ഉതകുന്ന വിധം കാര്യമായ തെളിവുകള്‍ ഇ.ഡി നല്‍കിയിട്ടില്ലെന്ന് എസ്.ഐ.ടി വിലയിരുത്തല്‍.നേരത്തെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയി തള്ളപ്പെട്ട കേസാണിത്. അന്ന് ഉണ്ടായിരുന്ന തെളിവുകളില്‍ കൂടുതലായി പുതിയ തെളിവുകളൊന്നും ഇഡി പിണറായിക്കെതിരെ നല്‍കിയിട്ടില്ല. അതിനാല്‍ പിണറായിക്കെതിരെ എഫ്.ഐ.ആർ ഇടാൻ സാധിക്കില്ലെന്നാണ് എസ്.ഐ.ടിയുടെ പ്രാഥമിക നിഗമനം. ഇഡി നല്‍കിയ മൊഴികള്‍ വിശദമായി പരിശോധിക്കാൻ സമയം വേണ്ടിവരുമെന്നും എസ്.ഐ.ടി വിലയിരുത്തുന്നു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെയുള്ള പ്രാഥമിക അന്വേഷണത്തിന് മാത്രമാണ് എസ്.ഐ.ടിയുടെ ഇപ്പോഴത്തെ തീരുമാനം. 25 പേജുള്ള ഇഡി കത്തില്‍ പിണറായിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ല. കത്തിലെ ആരോപണങ്ങളില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനും കേന്ദ്ര ഏജൻസിക്ക് സാധിച്ചിട്ടില്ല. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പിണറായിക്കെതിരെ എഫ്.ഐ.ആർ ഇടാൻ എസ്.ഐ.ടി തയ്യാറാവില്ല.

