Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രളയ ബാധിതര്‍ക്കുള്ള ധനസഹായം നല്‍കാതെ സര്‍ക്കാര്‍

പ്രളയ ബാധിതര്‍ക്കുള്ള ധനസഹായം നല്‍കാതെ സര്‍ക്കാര്‍

VD Satheesan

കേരളത്തില്‍ ഓഗസ്റ്റ് ആദ്യവാരം ഉണ്ടായ പ്രളയത്തില്‍ ദുരിതബാധിതരായവർക്കുള്ള ധനസഹായം നല്‍കാതെ യുഡിഎഫ് സർക്കാർ.
ദുരിത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായമാണ് ഒരു മാസം പിന്നിട്ടിട്ടും ലഭിക്കാത്തത്.

അടിയന്തര ധനസഹായം എന്ന നിലയിലാണ് പ്രളയ സമയത്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ ഓരോ കുടുംബത്തിനും 10,000 രൂപ പ്രഖ്യാപിച്ചത്. പ്രളയ ദുരിത ബാധിതർക്ക് പ്രഖ്യാപിച്ച 10,000 രൂപ അടിയന്തരമായി വിതരണം ചെയ്യേണ്ടതുമായിരുന്നു. എന്നാല്‍ ഒരാള്‍ക്ക് പോലും ഈ പണം ലഭിച്ചിട്ടില്ല.

ഓഗസ്റ്റ് 14 നാണ് സംസ്ഥാനത്തെ മുഴുവൻ ക്യാംപുകളും അവസാനിച്ചതെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അതായത് ഇന്നേക്ക് 19 ദിവസം കഴിഞ്ഞു. ഇതിനിടയില്‍ കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ ഓണം കഴിഞ്ഞു. അപ്പോഴും പ്രളയ ദുരിത ബാധിതരില്‍ ഒരാള്‍ക്ക് പോലും സർക്കാർ ഉറപ്പ് നല്‍കിയ 10,000 രൂപ ലഭിച്ചിട്ടില്ല.

പരിശോധിച്ചു വരികയാണെന്നും ഉടൻ നല്‍കുമെന്നുമാണ് ഇതേ കുറിച്ച്‌ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. അനർഹരായവരും പട്ടികയിലുണ്ടെന്നും അത് നോക്കാൻ വേണ്ടിയാണ് സമയമെടുക്കുന്നതെന്നുമാണ് സർക്കാരിന്റെ വിശദീകരണം. എന്നാല്‍ ദുരന്തം ഉണ്ടായി ഇന്നേക്ക് ഒരു മാസം പിന്നിട്ടിട്ടും സർക്കാരിന് അർഹരായവരെ കണ്ടെത്തി ഈ ധനസഹായം നല്‍കാൻ സാധിക്കാത്തത് വലിയ വിമർശനത്തിനു കാരണമാകുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam