Dailyhunt
പ്രിയ സുഹൃത്തിനെ കാണാൻ സുചിത്ര ഓടിയെത്തി; 'ആരംഭം' ലൊക്കേഷനില്‍ സര്‍പ്രൈസ് വിസിറ്റ്

പ്രിയ സുഹൃത്തിനെ കാണാൻ സുചിത്ര ഓടിയെത്തി; 'ആരംഭം' ലൊക്കേഷനില്‍ സര്‍പ്രൈസ് വിസിറ്റ്

Suchitra Mohanlal

ലയാള സിനിമയിലേക്ക് 25 വർഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്ന പ്രിയനടി സരിതയെ കാണാനെത്തി സുചിത്ര മോഹൻലാല്‍.
നടി ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മകള്‍ അവന്തിക അരങ്ങേറ്റം കുറിക്കുന്ന 'ആരംഭം' എന്ന ചിത്രത്തിന്റെ തൃശൂരിലെ ലൊക്കേഷനിലായിരുന്നു സുചിത്രയുടെ സർപ്രൈസ് വിസിറ്റ്. ഇരുവരും പ്രിയ സുഹൃത്തുക്കളാണ്. കൂടാതെ ചിത്രത്തിന്റെ സംവിധായകനായ സുജേഷ് ആനി ഈപ്പനുമായും സുചിത്രക്ക് നീണ്ട വർഷങ്ങളുടെ സൗഹൃദമാണുള്ളത്.

അടുത്തിടെയായിരുന്നു 'ആരംഭ'ത്തിന്‍റെ പൂജ നടന്നത്. സ്റ്റുഡിയോ ബെല്ലാറൂഹാണ് ചിത്രത്തിന്റെ നിർമാണം. ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അവന്തിക എത്തുന്നത്. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായിരിക്കും ചിത്രം പുറത്തിറങ്ങുക.

അവന്തികയ്ക്ക് പുറമെ സരിത, അല്‍ത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോണ്‍, സുനില്‍ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ഭഗത് മാനുവല്‍, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam