പീക്ക് ടൈമില്‍ കൂടുതല്‍ ചാർജ്ജ്
രാത്രികാലങ്ങളില്‍ ലൈറ്റ്, ഫാൻ, എസി എന്നിവ ഉപയോഗിച്ചാല്‍ കൂടുതല്‍ നിരക്ക് ഈടാക്കും. പകല്‍ സമയത്ത് കുറഞ്ഞ നിരക്കും ഉപയോഗം കൂടുതലുള്ള രാത്രി പീക്ക് സമയങ്ങളില്‍ ഉയർന്ന നിരക്കും ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് നിർദേശം. ഇത് വൈദ്യുതി നിരക്ക് ഉയരാൻ കാരണമാകും.
നിലവില്‍ പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് 'ടൈം ഓഫ് ഡേ' താരിഫ് നടപ്പാക്കുന്നത്. ഇതോടെ ഇനി മുതല്‍ കെഎസ്‌ഇബിയുടെ ബില്‍ തുക സമയത്തെ ആശ്രയിച്ചിരിക്കും തീരുമാനിക്കുക. ഒരോ സമയ പരിധിയിലും എത്ര യൂണിറ്റ് ഉപയോഗിച്ചുവെന്ന് സ്മാർട്ട് മീറ്റർ കൃത്യമായി രേഖപ്പെടുത്തും. എത്ര യൂണിറ്റ് ഉപയോഗിച്ചു എന്നതിനേക്കാള്‍ ഏത് സമയത്ത് ഉപയോഗിച്ചു എന്നതാകും ഇനി ബില്ല് നിർണയിക്കുക. വൈകുന്നേരം ആറിനും രാത്രി പത്ത് മണിക്കും ഇടയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ ബില്ല് ഗണ്യമായി ഉയരും.
പ്രതിസന്ധിക്ക് കാരണം
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. കെ.എസ്.ഇ.ബി ഇപ്പോള്‍ ഉയർന്ന തുകയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. ഈ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് പീക്ക് ടൈമിലെ വൈദ്യുതി നിരക്ക് ഉയർത്തി കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. സുകുമാര കുറുപ്പ് മരിച്ചു? അന്വേഷണം അവസാനിപ്പിക്കാൻ കേരള പൊലീസ്

