Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സേതുരാമയ്യര്‍ വീണ്ടുമെത്തും, അടുത്ത സിബിഐ പടത്തിനുള്ള തയ്യാറെടുപ്പിലെന്ന് കെ മധു

സേതുരാമയ്യര്‍ വീണ്ടുമെത്തും, അടുത്ത സിബിഐ പടത്തിനുള്ള തയ്യാറെടുപ്പിലെന്ന് കെ മധു

ലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സ്ഥാനം രാജിവെച്ച സംവിധായകന്‍ കെ മധു വീണ്ടും സിനിമ തിരക്കുകളിലേക്ക് മടങ്ങാനൊരുങ്ങുന്നു.
സിബിഐ ഡയറിക്കുറുപ്പിന്റെ അടുത്തഭാഗത്തിലേക്ക് പ്രവേശിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണുള്ളതെന്ന് കെ മധു തന്നെയാണ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഭരണമാറ്റത്തെ തുടര്‍ന്ന് കെഎസ്‌എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം കെ മധു രാജിവെച്ചത്. ഷാജി എന്‍ കരുണിന്റെ മരണത്തെ തുടര്‍ന്നാണ് കെ മധു സ്ഥാനത്തെത്തിയത്.

1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയോടെയാണ് സിബിഐ സീരീസ് മലയാളത്തില്‍ ആരംഭിച്ചത്. പിന്നീട് 1989ല്‍ ജാഗ്രത, 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ, 2022ല്‍ സിബിഐ 5 ദി ബ്രെയ്ന്‍ എന്നീ സിനിമകളാണ് പുറത്തിറങ്ങിയത്. ഇതില്‍ അവസാനം ഇറങ്ങിയ സിബിഐ ചിത്രത്തിന് പ്രതീക്ഷിച്ച ബോക്‌സോഫീസ് പ്രകടനം നടത്താനായിരുന്നില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam