Mammootty - Santhi Maya Devi
രത്തീനയ്ക്കു ശേഷം മറ്റൊരു വനിത സംവിധായികയ്ക്കു ഡേറ്റ് നല്‍കി മമ്മൂട്ടി. നവാഗതയായ ശാന്തി മായാദേവിയാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാൻ പോകുന്നത്. മോഹൻലാല്‍ ചിത്രം 'നേരി'ന്റെ തിരക്കഥാകൃത്തും ദൃശ്യം 2, ദൃശ്യം 3 സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയുമാണ് ശാന്തി.
അടുത്ത വർഷമായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. കോർട്ട് റൂം ഡ്രാമയായിരിക്കും ഴോണർ. മമ്മൂട്ടിയുടേത് വക്കീല്‍ വേഷമാണെന്നും റിപ്പോർട്ടുകളുണ്ട്. അഭിഭാഷകയായ ശാന്തി ഗാനഗന്ധർവൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്.
ശാന്തി മായാദേവി - മമ്മൂട്ടി ചിത്രം നിർമിക്കുക മമ്മൂട്ടി കമ്പനിയായിരിക്കും.

