എത്ര തവണ കണ്ടാലും മലയാളികള്‍ക്ക് മടുക്കാത്ത സിനിമയാണ് പ്രിയദർശൻ-മോഹൻലാല്‍-രേവതി ടീമിന്റെ കിലുക്കം. ജഗതി, തിലകൻ, ഇന്നസെന്റ് തുടങ്ങി വൻ താരനിര അണിനിരന്ന കിലുക്കം വർഷങ്ങളായി മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയാണ്.
കിലുക്കം ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു അപകടത്തെ കുറിച്ച് പ്രിയദർശൻ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രേവതിയും ജഗതിയുമാണ് ആ സംഭവത്തിലെ പ്രധാന ആളുകള്‍.
സ്റ്റില്‍ ഫോട്ടോഗ്രാഫർ നിശ്ചല്‍ എന്നാണ് കിലുക്കത്തില്‍ ജഗതിയുടെ കഥാപാത്രം അറിയപ്പെടുന്നത്. വളരെ കോമഡി നിറഞ്ഞ ഒരു കഥാപാത്രമാണ് അത്.
ഷൂട്ടിങ്ങിനിടെ രേവതി ജഗതിയെ കല്ലുകൊണ്ട് എറിയുന്ന സീനുണ്ട്. രേവതി എറിയുമ്പോള്‍ ആ കല്ല് മുന്നിലുള്ള ഒരു കണ്ണാടിയില്‍ തട്ടി ജഗതിയുടെ ശരീരത്ത് ചില്ല് കയറിയിരുന്നു. എന്നാല്‍ ജഗതി അക്കാര്യം റീടേക്ക് കഴിയുന്നത് വരെ പുറത്ത് പറഞ്ഞില്ല. വേദന സഹിച്ച് അഭിനയിച്ചെന്നാണ് പ്രിയദർശൻ പറയുന്നത്. ജഗതിയുടെ അർപ്പണബോധം അത്രത്തോളമുണ്ടായിരുന്നെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

