Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Shigella: ഷിഗെല്ലയെ പേടിക്കണം; അറിയാം രോഗലക്ഷണങ്ങള്‍

Shigella: ഷിഗെല്ലയെ പേടിക്കണം; അറിയാം രോഗലക്ഷണങ്ങള്‍

Shigella: ഷിഗെല്ല എന്നറിയപ്പെടുന്ന ഒരു കൂട്ടം ബാക്ടീരിയകള്‍ മൂലമാണ് ഷിഗെല്ല അഥവാ ഷിഗെല്ലോസിസ് എന്ന അണുബാധയുണ്ടാകുന്നത്.
കുടലിനെയാണ് ഇത് ബാധിക്കുക. ശക്തമായ വയറിളക്കമാണ് ഷിഗെല്ലയുടെ ലക്ഷണം. വയറിളകുമ്പോള്‍ വലിയ തോതില്‍ രക്തവും പുറത്തു വന്നേക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ ഉറപ്പാണ്.

ഭക്ഷണത്തില്‍ നിന്നാണ് ഷിഗെല്ല ബാക്ടീരിയ മനുഷ്യ ശരീരത്തിലേക്ക് കയറുന്നത്. ശുചിത്വമില്ലാത്ത ഭക്ഷണം, കൃത്യമായ വേവാത്ത ഭക്ഷണം, പച്ചയിറച്ചി, മുട്ട എന്നിവയില്‍ നിന്നെല്ലാം ഷിഗെല്ല അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.

അത്യന്തം അപകടകാരിയാണ് ഷിഗെല്ല ബാക്ടീരിയ. ഭക്ഷണം, വെള്ളം എന്നിവയില്‍ നിന്നാണ് ഷിഗെല്ല രോഗബാധ പ്രധാനമായും ഉണ്ടാകുന്നത്. ഇത് തലച്ചോറിനേയും ഹൃദയത്തേയും അതിവേഗം ബാധിക്കും.

വയറിളക്കമാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണം. അതും രക്തം നന്നായി പുറത്തുവരാനും സാധ്യതയുണ്ട്. ശക്തമായ വയറുവേദന അനുഭവപ്പെടും. പനി, ഛർദി, തലകറക്കം എന്നിവയും ഷിഗെല്ല ലക്ഷണങ്ങളാണ്. അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ വരെ രോഗലക്ഷണങ്ങള്‍ നിലനില്‍ക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam