Dailyhunt
ശ്രീരാമനാകാൻ ആദ്യം നോ പറഞ്ഞതാണ്. അച്ഛനായതോടെ തീരുമാനം മാറ്റി : രണ്‍ബീര്‍ കപൂര്‍

ശ്രീരാമനാകാൻ ആദ്യം നോ പറഞ്ഞതാണ്. അച്ഛനായതോടെ തീരുമാനം മാറ്റി : രണ്‍ബീര്‍ കപൂര്‍

ഴിഞ്ഞ ദിവസമാണ് രാജ്യം കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ സിനിമയായ രാമയണയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
നിതീഷ് തിവാരി ഒരുക്കുന്ന സിനിമ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണവുമായാണ് വരുന്നത്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ഇപ്പോഴിതാ രാമനാകാനുള്ള അവസരം താന്‍ ആദ്യം നിരസിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോസാഞ്ചലസില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രണ്‍ബീര്‍. ഏകദേശം 4 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നിര്‍മാതാവ് നമിത് ഈ സിനിമയെ പറ്റിയും റോളിനെ പറ്റിയും എന്നോട് സംസാരിക്കുന്നത്. പക്ഷേ ഉടനെ ഞാന്‍ നോ പറഞ്ഞു. ഞാന്‍ വേണ്ടത്ര ഫിറ്റല്ല, വേണ്ടത്ര നല്ലവനുമല്ല. ഈ കഥാപാത്രത്തോട് പൂര്‍ണ്ണമായി നീതി പുലര്‍ത്താനാകില്ലെന്ന് തോന്നി. ആദ്യത്തെ ഭയം വളരെ പെട്ടെന്ന് കൃതജ്ഞതയായി മാറി. കാരണം ഇതുപോലുള്ള അവസരങ്ങള്‍ കരിയറില്‍ ആവശ്യമായിരുന്നു.

ഞാന്‍ ആദ്യമായി അച്ഛനായി. ശ്രീരാമനായി അഭിനയിക്കാനുള്ള അവസരം ലഭിക്കുകയും അച്ഛനാവുകയും ചെയ്തത് ഒരു മധുരമുള്ള യാദൃശ്ചികതയായി തോന്നി. എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവിന് ആവശ്യമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു.നമ്മുടെ മനസ്സില്‍ അത്രയധികം ആഴത്തില്‍ വേരൂന്നിയ കഥയേയും ശ്രീരാമന്റെ യാത്രയേയും കുറിച്ച്‌ പറയുന്നതില്‍ അഭിമാനമുണ്ട്. ശാരീരികമായും വൈകാരികമായും ആത്മീയമായും അതിനെ മനസിലാക്കുകയും സത്യസന്ധത പുലര്‍ത്തുകയും ചെയ്യുക എന്നതാണ് പ്രധാനം. രണ്‍ബീര്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam