Suryakumar Yadav: ഇന്ത്യയുടെ ട്വന്റി 20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഭാവി ആശങ്കയില്‍. ട്വന്റി 20 ലോകകപ്പിലെയും ഐപിഎല്ലിലെയും മോശം പ്രകടനമാണ് താരത്തിന്റെ ഭാവിയെ കുറിച്ച് ബിസിസിഐ ആലോചിക്കാൻ കാരണം.
ട്വന്റി 20 ലോകകപ്പും ഏഷ്യ കപ്പും ഇന്ത്യക്ക് നേടിത്തന്ന സൂര്യകുമാറിനു ഇപ്പോള്‍ പ്രായം 36 ആണ്. ഒളിംപിക്‌സും അടുത്ത ടി20 ലോകകപ്പും ആണ് ഇന്ത്യയെ കാത്തിരിക്കുന്ന മേജർ ടൂർണമെന്റുകള്‍. 2028 ലോകകപ്പ് ആകുമ്പോഴേക്കും പുതിയ നായകനെ ചുമതലയേല്‍പ്പിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.
ട്വന്റി 20 ലോകകപ്പില്‍ 242 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 11 റണ്‍സും ഫൈനലില്‍ ന്യൂസിലൻഡിനെതിരെ പൂജ്യവുമാണ് സൂര്യയുടെ സംഭാവന. ഐപിഎല്ലില്‍ 16.35 കോടിക്ക് മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരം ഈ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത് വെറും 106 റണ്‍സാണ്. ഈ ഫോം ഔട്ടാണ് സൂര്യയുടെ നായകസ്ഥാനത്തിനു വെല്ലുവിളിയാകുന്നത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാനമായിരിക്കും സൂര്യയുടെ ക്യാപ്റ്റൻസിയില്‍ നിർണായകമാകുക.

