Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വാതന്ത്ര്യദിനവും ഇന്ത്യയുടെ ദേശീയ പതാകയും

സ്വാതന്ത്ര്യദിനവും ഇന്ത്യയുടെ ദേശീയ പതാകയും

ഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണ പുതുക്കുകയാണ് അന്നേ ദിവസം ഓരോ ഭാരതീയനും.
ദേശീയ പതാക ഉയർത്തിയാണ് രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഈ ദിവസം പ്രധാനമായും ആഘോഷിക്കുന്നത്.

ദേശീയ പതാക ഉയർത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മൂന്ന് നിറങ്ങളാണ് ദേശീയ പതാകയ്ക്കുള്ളത്. മുകളില്‍ വരേണ്ട നിറം സാഫ്രണ്‍ ആണ്. മധ്യത്തില്‍ വെള്ള, താഴെ പച്ച. ഇങ്ങനെയാണ് ദേശീയ പതാക ഉയർത്തേണ്ടത്. കേട് സംഭവിച്ചതും പഴകിയതുമായ പതാക കെട്ടാൻ പാടില്ല. അലങ്കാര വസ്തുവായും റിബണ്‍ രൂപത്തില്‍ വളച്ചും ദേശീയ പതാക കെട്ടരുത്. പതാക ഉയർത്തുമ്പോള്‍ വേഗത്തിലും താഴ്ത്തുമ്പോള്‍ സാവധാനത്തിലും വേണം.

പതാക ഉയർത്തുമ്പോള്‍ വേഗത്തിലും താഴ്ത്തുമ്പോള്‍ സാവധാനത്തിലും ആയിരിക്കണം. നിറം മങ്ങിയതോ കേടുപാടുകള്‍ ഉള്ളതോ ആയ ദേശീയപതാക ഉയർത്തരുത്. പതാക താഴ്ത്തുമ്പോള്‍ അത് തറയിലോ മണ്ണിലോ വെള്ളത്തിലോ തട്ടാതെ നോക്കണം. പതാകയില്‍ എന്തെങ്കിലും എഴുതുകയോ മറ്റുള്ള സ്റ്റിക്കറുകള്‍ പതിപ്പിക്കുകയോ അരുത്. 2002 ലെ ഫ്ളാഗ് കോഡ് ഭേദഗതി പ്രകാരം വ്യക്തികള്‍ക്കും വീടുകളില്‍ പതാക ഉയർത്താവുന്നതാണ്. ദേശീയ പതാകയെ നിന്ദിച്ചാല്‍ അത് 1971 നാഷണല്‍ ഹോണർ ആക്‌ട് പ്രകാരം മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam