Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശൂരില്‍ 72കാരനെ വെട്ടിക്കൊന്നു; ലഹരിക്ക് അടിമയായ മകന്‍ അറസ്റ്റില്‍

തൃശൂരില്‍ 72കാരനെ വെട്ടിക്കൊന്നു; ലഹരിക്ക് അടിമയായ മകന്‍ അറസ്റ്റില്‍

police

തൃശ്ശൂര്‍: തൃശ്ശൂര്‍ തോയക്കാവില്‍ ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്ന മകന്‍ 72-കാരനായ പിതാവിനെ വെട്ടിക്കൊന്നതായി ആരോപണം.

കുമാരന്‍ എന്നയാളാണ് മരിച്ചത്. കൊനോലി കനാലില്‍ മീന്‍പിടിത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുമാരനെ മകന്‍ പ്രജീഷ് പിന്നില്‍ നിന്ന് ആക്രമിച്ചതായാണ് വിവരം.

കഴുത്തിന് പിന്നില്‍ ആഴത്തില്‍ മുറിവേറ്റ കുമാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രജീഷിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam