Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും നേരിട്ട് യോഗ്യതയില്ല,വെസ്റ്റിൻഡീസിന് ഇനി ക്വാളിഫയര്‍ പരീക്ഷ

തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും നേരിട്ട് യോഗ്യതയില്ല,വെസ്റ്റിൻഡീസിന് ഇനി ക്വാളിഫയര്‍ പരീക്ഷ

ണ്ട് തവണ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് വീണ്ടും കടുത്ത തിരിച്ചടി. 2027-ല്‍ നടക്കാനിരിക്കുന്ന ഐ.സി.സി പുരുഷ ഏകദിന ലോകകപ്പിലേക്ക്‌നേരിട്ട് യോഗ്യത നേടുന്നതില്‍ വിന്‍ഡീസ് പരാജയപ്പെട്ടു.
ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് വെസ്റ്റ് ഇന്‍ഡീസിന് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാന്‍ സാധിക്കാതെ പോകുന്നത്. വെള്ളിയാഴ്ച നടന്ന അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന്‍ 92 റണ്‍സിന് വിജയിച്ചതോടെയാണ് വെസ്റ്റിന്‍ഡീസിന്റെ നേരിട്ടുള്ള ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ അവസാനിച്ചത്.

2027 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലാണ് അടുത്ത ഏകദിന ലോകകപ്പ് നടക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഈ 3 രാജ്യങ്ങളും നേരിട്ട് ലോകകപ്പ് യോഗ്യത നേടിയിരുന്നു. ആതിഥേയരൊഴികെ ഐ.സി.സി ഏകദിന റാങ്കിംഗില്‍ മുന്നിലുള്ള 8 ടീമുകളാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുക.

നിലവില്‍ പത്താം സ്ഥാനത്താണ് വെസ്റ്റിന്‍ഡീസുള്ളത്. 2026 സെപ്റ്റംബര്‍ 30ലെ ഐസിസി ഏകദിന റാങ്കിങ് അനുസരിച്ചാണ് ലോകകപ്പ് യോഗ്യത കണക്കാക്കുക. എന്നാല്‍ ഈ സമയത്തിനുള്ളില്‍ എട്ടാം റാങ്കിങ്ങില്‍ എത്താനുള്ള സാധ്യതകള്‍ വെസ്റ്റിന്‍ഡീസിന് മുന്നിലില്ല. നേരിട്ടുള്ള യോഗ്യത നഷ്ടമായതോടെ, ഇനി 2027 ആദ്യവാരം നടക്കുന്ന ഐസിസി ക്വാളിഫയര്‍ മത്സരങ്ങളിലൂടെ മാത്രമെ വെസ്റ്റിന്‍ഡീസിന് ലോകകപ്പ് യോഗ്യത നേടാനാവു.

2023-ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിനായി നടന്ന ക്വാളിഫയറില്‍ നെതര്‍ലന്‍ഡ്സ്, സ്‌കോട്ട്ലന്‍ഡ് എന്നീ അസോസിയേറ്റ് ടീമുകളോട് തോറ്റ് വെസ്റ്റ് ഇന്‍ഡീസ് ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു. ആ കറുത്ത അദ്ധ്യായം ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ക്വാളിഫയര്‍ റൗണ്ടില്‍ മികച്ച പ്രകടനം തന്നെ വെസ്റ്റിന്‍ഡീസിന് നടത്തേണ്ടി വരും.ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, പരിക്കേറ്റ സായ് സുദർശൻ പുറത്ത്, പകരക്കാരനെ ഉടൻ പ്രഖ്യാപിക്കും

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam