മാംഗനീസ്, റൈബോഫ്ലാവിൻ, കോപ്പർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശാരീരികമായി കൂടുതല്‍ അധ്വാനിക്കുന്നവരും പതിവായി വ്യായാമം ചെയ്യുന്നവരും ബദാം കഴിക്കേണ്ടത് ആവശ്യമാണ്. കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നതാണ് നേട്ടം. ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും ചുളിവുകള്‍ ഇല്ലാതാക്കാനും ബദാം സഹായിക്കും.
പൂരിത കൊഴുപ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ബദാം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും മികച്ചൊരു ഔഷധം കൂടിയാണ് ബദാം.
ധാരാളം നാരുകള്‍ ഉള്ളതിനാല്‍ ബദാം ദഹനത്തിനു നല്ലതാണ്. മെറ്റാബോളിസം വർധിപ്പിക്കുന്നു. വെറും വയറ്റില്‍ ബദാം കഴിക്കുന്നത് പോഷക ആഗിരണത്തിനു സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവ ബദാമില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ബദാം കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കും. ഗ്ലൈസമിക് ഇൻഡക്സ് കുറവായതിനാല്‍ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താനും ബദാം ഉത്തമമാണ്.

