Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎസ് യുദ്ധക്കപ്പലുകള്‍ ആക്രമിക്കാൻ സൂപ്പര്‍ സോണിക് മിസൈലുകള്‍, ഇറാന് റഷ്യൻ സഹായം?

യുഎസ് യുദ്ധക്കപ്പലുകള്‍ ആക്രമിക്കാൻ സൂപ്പര്‍ സോണിക് മിസൈലുകള്‍, ഇറാന് റഷ്യൻ സഹായം?

ശ്ചിമേഷ്യയില്‍ യുഎസ് വിമാനവാഹിനി കപ്പലുകളെയും മറ്റ് യുഎസ് യുദ്ധക്കപ്പലുകളെയും ലക്ഷ്യമിട്ട് അതിവേഗ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകള്‍ വികസിപ്പിക്കാനായി ഇറാനെ റഷ്യ രഹസ്യമായി സഹായിക്കുന്നതായി റിപ്പോര്‍ട്ട്.
C430L എന്ന രഹസ്യകോഡ് നാമത്തിലുള്ള പദ്ധതിയിലൂടെ 2023 മുതല്‍ റഷ്യ ഇറാനെ സഹായിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ശബ്ദത്തേക്കാള്‍ പലമടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്നവയാണ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകള്‍. മിസൈലുകളുടെ ഈ വേഗതയും ഭൂമിക്ക് തൊട്ട് മുകളിലൂടെയുള്ള പറക്കലും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇവയെ കണ്ടെത്താനും തടുക്കാനും ബുദ്ധിമുട്ടാണ്. റഷ്യയുടെ ഔദ്യോഗിക ആയുധ കയറ്റുമതിക്കാരായ റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ടും പ്രമുഖ മിസൈല്‍ നിര്‍മാതാക്കളായ എന്‍പിഒ മാഷിനോസ്‌ട്രോയേനിയയും പദ്ധതിയില്‍ പങ്കാളികളാണ്. കേവലം ആയുധങ്ങള്‍ കൈമാറിന്നതിനപ്പുറം ഇറാന് മിസൈലുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യയും വൈദഗ്ധ്യവും പകര്‍ന്ന് നല്‍കുന്നതാണ് രഹസ്യപദ്ധതി.

അന്തരീക്ഷത്തിലെ വായു വലിച്ചെടുത്ത് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ സംവിധാനമായ റാംജെറ്റ് സാങ്കേതികവിദ്യ സ്വന്തമാക്കാനായി ഇറാന്‍ വര്‍ഷങ്ങളായി ശ്രമിച്ചിരുവരികയാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി 2019ല്‍ ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും 2023ല്‍ ഇറാന്‍ ഇതിന്റെ പ്രോട്ടോട്ടൈപ്പുകള്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇറാന്റെ ഈ പരീക്ഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കാനാണ് റഷ്യന്‍ എഞ്ചിനിയര്‍മാര്‍ സഹായിച്ചത്.

ഇറാന്‍ നിലവില്‍ സൂപ്പര്‍ സോണിക് മിസൈലുകള്‍ക്കാവശ്യമായ എഞ്ചിന്‍ വിജയകരമായി പരീക്ഷിച്ചെങ്കിലും പൂര്‍ണ്ണസജ്ജമായ മിസൈല്‍ നിര്‍മിക്കുന്നത് ഇനിയും പൂര്‍ത്തിയാകേണ്ട ഘട്ടമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam