Dailyhunt
രണ്ടാഴ്ചത്തേക്ക് ഇറാനെ അക്രമിക്കില്ല; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ ട്രംപ്; സ്ഥിരീകരിച്ച്‌ മോജ്തബ ഖമനേയി

രണ്ടാഴ്ചത്തേക്ക് ഇറാനെ അക്രമിക്കില്ല; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ ട്രംപ്; സ്ഥിരീകരിച്ച്‌ മോജ്തബ ഖമനേയി

Kairali News 3 weeks ago

ടുവില്‍ ഇറാനില്‍ ആശ്വാസത്തിന്റെ നാളുകള്‍. ഇറാൻ യുഎസ് സംഘർഷത്തിന് താത്കാലിക വിരാമം. വെടിനിർത്തല്‍ കരാർ അംഗീകരിച്ചതായി മോജ്തബ ഖമനേയി അറിയിച്ചു.

ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന ധാരണയോടെയാണ് ആക്രമണം നിർത്തിവെക്കാൻ ട്രംപ് തയ്യാറായത്.

കഴിഞ്ഞ ദിവസം ഇറാനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചർച്ചകള്‍ക്ക് ശേഷം ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയാകുകയായിരുന്നു. വെടി നിർത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. ‘ഡബിള്‍ സൈഡഡ് സീസ് ഫയർ’ (ഇരുപക്ഷവും അംഗീകരിച്ച വെടിനിർത്തല്‍ ) എന്നാണ് ഈ വെടിനിർത്തലിനെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത്.

'നിങ്ങളുടെ അവസാനത്തെ രാത്രി നാളെയാകും'; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് ആർമി ചീഫ് ജനറല്‍ അസിം മുനീറും നടത്തിയ ചർച്ചകളിലാണ് വെടിനിർത്തല്‍ രണ്ട് ആഴ്ചത്തേക്ക് നിർത്തിവെക്കാൻ തീരുമാനം ആയത്.

ഇറാനില്‍ യുഎസ് പൈലറ്റ് രക്ഷാപ്രവർത്തനം: യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു

English summary : US and Iran finally agree to a two- week ceasefire

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News