ലോകം ഫുട്ബോള്‍ ലോകകപ്പിലേക്ക് ചുരുങ്ങുമ്പോള്‍ നിരവധി റെക്കോർഡുകള്‍ കൂടെയാണ് ഇത്തവണ പഴങ്കഥയാവാൻ സാധ്യതയുള്ളത്.
ഗോളടിയിലും അസിസ്റ്റിലും തുടങ്ങി ക്ലീൻ ഷീറ്റിലുമെല്ലാം റെക്കോർഡുകള്‍ വാരിക്കൂട്ടാൻ ഓരോ താരങ്ങളും കാത്തിരിക്കുകയാണ്.
നിരവധി റെക്കോർഡുകളാണ് ഇത്തവണ വേള്‍ഡ് കപ്പിനെ കാത്തിരിക്കുന്നത്. ഈ വർഷം ടീമുകള്‍ക്കും താരങ്ങള്‍ക്കും തകർക്കാനാവുന്ന റെക്കോർഡുകള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കുകയാണ് ലോകകപ്പ് ആരാധകരും വിദഗ്ധരും.
ലോകകിരീടത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുത്തമിട്ട ടീം ബ്രസീലാണ്. 1958, 1962, 1970, 1994, 2002 എന്നിങ്ങനെ അഞ്ച് തവണയാണ് കാനറികള്‍ ലോകഫുട്‍ബോളിന്റെ രാജാക്കന്മാരായി മാറിയത്. ഈ വർഷം കിരീടം നേടാനായാല്‍ ജർമനിക്ക് ഈ റെക്കോർഡിനൊപ്പം എത്താൻ സാധിക്കും. അതുപോലെ നിലവിലെ ജേതാക്കളായ അർജൻറീനയ്ക്കും ഇത്തവണ ഒരു റെക്കാർഡ് സ്വന്തമാക്കാൻ അവസരമുണ്ട്. ഈ വർഷം കിരീടം നേടാനായാല്‍ ലോകകപ്പ് നിലനിർത്തുന്ന മൂന്നാമത്തെ രാജ്യമായി അർജന്റീന മാറും. നേരത്തെ ബ്രസീല്‍ (1958, 1962), ഇറ്റലി (1934, 1938) എന്നീ ടീമുകള്‍ മാത്രമാണ് ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ കിരീടം നിലനിർത്തിയ ടീമുകള്‍.

: ഫുട്ബോള്‍ ലോകകപ്പിലെ 'വണ്ടർ കിഡ്സ്'
ഫ്രഞ്ച് പടക്ക് ഈ വർഷം കൂടി കലാശപ്പോരിന് ടിക്കറ്റെടുക്കാനായാല്‍ തുടർച്ചയായ മൂന്ന് ഫൈനല്‍ കളിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറാം. ബ്രസീല്‍, ജർമനി ടീമുകളാണ് ഈ നേട്ടം കൈവരിച്ച മറ്റു ടീമുകള്‍.
ലോകകപ്പിനുള്ള ഫ്രഞ്ച് ഫുട്ബോള്‍ ടീംടീമുകള്ക്ക് പുറമേ നിരവധി താരങ്ങള്‍ക്കും ഇത്തവണ റെക്കോർഡുകള്‍ സ്വന്തമാക്കാനുള്ള അവസരങ്ങളുടെ വാതില്‍ തുറന്നിടുകയാണ് ഇത്തവണത്തെ ലോകകപ്പ്. അർജൻറീനയുടെ സൂപ്പർതാരം ലയണല്‍ മെസിയും ഫ്രഞ്ച് താരം കിലിയൻ എംബാപെയും എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാകുള്ള നേട്ടത്തിനരികെയാണ്. നിലവില്‍ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ പേരിലാണ് ഈ റെക്കോർഡുകളുള്ളത്, 24 മത്സരങ്ങളില്‍ നിന്ന് 16 ഗോളാണ് താരത്തിന്റെ സമ്പാദ്യം. 13 ഗോളുമായി മെസിയും 12 ഗോളുമായി എംബാപ്പയ്ക്കും ക്ലോസെയെ മറികടക്കാനുള്ള അവസരം കൂടെയാണ് ഈ ലോകകപ്പ് തുറന്നിടുന്നത്.
: അയ്യോ, എനിക്ക് ടോപ് സ്കോററാകേണ്ട; ലോകകപ്പില്‍ അതൊരു നല്ല കാര്യവുമല്ല!
ഇത്തവണ ലോകകപ്പില്‍ പന്തുതട്ടുമ്പോള്‍ മറ്റൊരു റെക്കോർഡും കൂടെ മെസിയെ കാത്തിരിക്കുന്നുണ്ട്. കൂടുതല്‍ ലോകകപ്പില്‍ പന്തു തട്ടിയ താരമായി അദേഹം ഇത്തവണ മാറും. മെസിയോടൊപ്പം പോർച്ചുഗല്‍ സൂപ്പർ താരം ക്രസ്റ്റ്യാനോ റൊണാള്‍ഡോയുടേയും ആറാം ലോകകപ്പാണിത്. മെക്സിക്കോ ടീമില്‍ ഇടംപിടിച്ചതോടെ ഗോളി ഗില്ലർമോ ഒച്ചാവോയും ഈ നേട്ടത്തിലെത്തും.
ഗില്ലർമോ ഒച്ചാവോലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന ലോകകപ്പ് 2022ലെ ഖത്തർ എഡിഷനായിരുന്നു. അന്ന് 64 മത്സരങ്ങളില്‍ നിന്ന് 172 ഗോളുകളാണ് താരങ്ങള്‍ അടിച്ചുകൂട്ടിയത്. ഈ വർഷം ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയി ഉയർത്തിയതോടെ മത്സരങ്ങളുടെ എണ്ണം 104 ആയി വർധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഖത്തർ ലോകകപ്പിന്റെ പേരിലുള്ള ഈ റെക്കോർഡ് തകരുമെന്നുറപ്പിലാണ് ലോകകപ്പ് വിദഗ്ദർ. അങ്ങനെ നിരവധി റെക്കോർഡുകളുടെ വേദിയാകാൻ കൂടെയാകാനാണ് 2026 വേള്‍ഡ് തയ്യറാകുന്നത്.

