Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജില്ലയില്‍ അഞ്ച് ആരോഗ്യ സ്ഥാപനങ്ങളെ ഹെല്‍ത്ത്  ആന്‍ഡ് വെല്‍നസ് സെന്ററുകളായി ഉയര്‍ത്തുന്നു

ജില്ലയില്‍ അഞ്ച് ആരോഗ്യ സ്ഥാപനങ്ങളെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളായി ഉയര്‍ത്തുന്നു

ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍ഹിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ചാല, കളിപ്പാംകുളം നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ആനത്തലവട്ടം, കുലശേഖരം, പയറ്റുവിള കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെയുമാണ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളായി ഉയര്‍ത്തുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. ചാല, കളിപ്പാംകുളം ആരോഗ്യകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റുകളാകുന്നതോടെ കുടുംബാരോഗ്യ കേന്ദ്ര മാതൃകയില്‍ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും.

ആനത്തലവട്ടം, കുലശേഖരം, പയറ്റുവിള കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളായി മാറുന്നതോടെ പോഷകാഹാര ക്ലിനിക്ക്, പ്രായമായവര്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍, കുഞ്ഞുങ്ങളുടെ വളര്‍ച്ചാപരിശോധന, പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലീരോഗ പരിശോധന, ഗര്‍ഭിണികള്‍ക്കുള്ള പരിശോധനകള്‍, കൗമാരക്കാര്‍ക്കുള്ള പരിശോധനകള്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. ഇതിനായി നിലവിലുള്ള ഒരു ജെ.പി.എച്ച്‌.എന്‍, ജെ.എച്ച്‌.ഐ എന്നിവര്‍ക്ക് പുറമെ ഒരു സ്റ്റാഫ് നഴ്സിനെ കൂടി നിയമിച്ചിട്ടുണ്ട്. സെന്ററുകളില്‍ കാത്തിരിപ്പുമുറി, ക്ലിനിക്, പ്രതിരോധ കുത്തിവയ്പ് മുറി, ഭക്ഷണം നല്‍കാനുള്ള മുറി, ഐ.യു.സി.ഡി റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഓരോ കേന്ദ്രങ്ങള്‍ക്കും ഏഴ് ലക്ഷം രൂപ വീതമാണ് നവീകരണത്തിനായി ചെലവഴിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi