Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുഴല്‍ക്കിണറില്‍ പ്രതി ഉപേക്ഷിച്ച സുബീറയുടെ മൊബൈല്‍ കിട്ടിയില്ല

കുഴല്‍ക്കിണറില്‍ പ്രതി ഉപേക്ഷിച്ച സുബീറയുടെ മൊബൈല്‍ കിട്ടിയില്ല

വളാഞ്ചേരി: ജോലിക്കു പോയ യുവതിയെ വഴിയില്‍ തടഞ്ഞ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കുഴിച്ചിട്ട പ്രതി കുഴല്‍ക്കിണറില്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല.

കൊല്ലപ്പെട്ട ആതവനാട് ചോറ്റൂരിലെ സുബീറ ഫര്‍ഹത്തിന്റെ(21) മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പ്രതിക്ക് അറിയില്ലായിരുന്നു. അതിനാല്‍ മൃതദേഹം കുഴിച്ചിട്ടതിന് സമീപത്തെ ക്വാറിയിലെ കുഴല്‍ക്കിണറില്‍ തള്ളുകയായിരുന്നു. പിന്നാലെ വലിയ കല്ലുകളുമിട്ടു. ഇന്നലെ പ്രതി മുഹമ്മദ് അന്‍വറുമൊത്ത് നടത്തിയ തെളിവെടുപ്പില്‍, 500 അടിയോളം ആഴമുള്ള കുഴല്‍ക്കിണറില്‍ കയര്‍ ഇറക്കി പരിശോധിച്ചെങ്കിലും 30 മീറ്റര്‍ ആഴത്തില്‍ മാത്രമേ എത്തിയുള്ളൂ.

പ്രതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ചെങ്കല്‍ ക്വാറിയിലെത്തിച്ച്‌ നടത്തിയ തെളിവെടുപ്പില്‍ യുവതിയുടെ ഷോള്‍ഡര്‍ ബാഗ്, പ്രതിയുടെ വസ്ത്രങ്ങള്‍, മൃതദേഹം മറവു ചെയ്യാന്‍ ഉപയോഗിച്ച കൈക്കോട്ട് എന്നിവ കണ്ടെടുത്തു. യുവതിയുടെ ആഭരണങ്ങള്‍ വിറ്റിട്ടുണ്ട്. ഇത് അടുത്ത ദിവസം വീണ്ടെടുക്കും. ചെങ്കല്‍ ക്വാറിയില്‍ കുഴിച്ചിട്ട ഷോള്‍‌ഡര്‍ ബാഗ് പ്രതി തന്നെ പുറത്തെടുത്തു. കൈക്കോട്ട് തൊട്ടടുത്ത പറമ്ബില്‍ കണ്ടെത്തി. പ്രതി കൃത്യം നിര്‍വഹിക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇയാളുടെ വീടിനു ഏതാനും മീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്ബില്‍ നിന്നു കണ്ടെടുത്തു. പൊലീസ് നായ പിടിക്കാതിരിക്കാനാണ് വസ്ത്രങ്ങള്‍ ഉപേക്ഷിച്ചത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്നുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi