Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുദ്രാ വായ്‌പയില്‍ കിട്ടാക്കടമേറുന്നു

മുദ്രാ വായ്‌പയില്‍ കിട്ടാക്കടമേറുന്നു

 പൊതുമേഖലാ ബാങ്കുകള്‍ക്ക് ആശങ്ക

കൊച്ചി: ചെറുകിട സംരംഭകര്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച മുദ്രാ വായ്‌പകളില്‍ കിട്ടാക്കടമേറുന്നത് പൊതുമേഖലാ ബാങ്കുകളെ ആശങ്കപ്പെടുത്തുന്നു. 2018-19ല്‍ മൊത്തം കിട്ടാക്കടത്തിന്റെ (നിഷ്‌ക്രിയ ആസ്‌തി - എന്‍.പി.എ) 3.75 ശതമാനമായിരുന്നു മുദ്രാ വായ്‌പയുടെ വിഹിതം. 2019-20ല്‍ അത് 4.80 ശതമാനത്തിലെത്തി.

2019-20 പ്രകാരം പൊതുമേഖലാ ബാങ്കുകള്‍ വിതരണം ചെയ്‌ത മുദ്രാ വായ്‌പകള്‍ 3.92 ലക്ഷം കോടി രൂപയാണ്. ഇതില്‍ 18,836 കോടി രൂപ നിഷ്‌ക്രിയ ആസ്‌തിയാണ്. മുദ്രാ വായ്‌പയില്‍ 50,000 രൂപവരെ വായ്‌പ ലഭിക്കുന്ന 'ശിശു" വിഭാഗത്തിലാണ് കിട്ടാക്കടം ഏറെയുള്ളത്.

മുദ്രാ വായ്‌പകളില്‍ കിട്ടാക്കടം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും ബാങ്കുകള്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ കിട്ടാക്കടം സൃഷ്‌ടിക്കുന്ന ഏറ്റവും വലിയ മേഖലയായി ഇത് മാറിയേക്കാമെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം വായ്‌പകള്‍ കിട്ടാക്കടമാകുന്നത് ബാങ്കിംഗ് മേഖലയെ മാത്രമല്ല, സമ്ബദ്‌ഘടനയെയാകെ പ്രതികൂലമായി ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു.

മുദ്രാ ലോണ്‍

പ്രധാനമന്ത്രി മുദ്രാ യോജന (പി.എം.എം.വൈ) അഥവാ മൈക്രോ യൂണിറ്റ്സ് ഡെവലപ്‌മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി (മുദ്ര) വായ്‌പകളുടെ പ്രഖ്യാപനം 2015 ഏപ്രിലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് വായ്‌പയിലൂടെ മൂലധനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഈടുരഹിതം

മൂന്നിനം വായ്‌പകളാണ് മുദ്രാ പദ്ധതിയിലുള്ളത്. പൂര്‍ണമായും ഈടുരഹിതമാണിവ. വായ്പാ വിഭാഗവും വായ്‌പയും:

 ശിശു : ₹50,000

 കിഷോര്‍ : ₹5 ലക്ഷം

 തരുണ്‍ : ₹10 ലക്ഷം

വായ്‌പ കൂടുന്നു;

കിട്ടാക്കടവും

2017-18

 മുദ്രാ വായ്‌പ : ₹2.12 ലക്ഷം കോടി

 കിട്ടാക്കടം : ₹7,277 കോടി

2018-19

 മുദ്രാ വായ്‌പ : ₹3.06 ലക്ഷം കോടി

 കിട്ടാക്കടം : ₹11,483 കോടി

2019-20

 മുദ്രാ വായ്‌പ : ₹3.92 ലക്ഷം കോടി

 കിട്ടാക്കടം : ₹18,836 കോടി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi