Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരു. വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും

തിരു. വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 2018 മുതല്‍ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് അദാനി ഗ്രൂപ്പ് തുറക്കുന്നു.

ദുബായ് ആസ്ഥാനമായ ഫ്ലെമിംങ്‌ഗോയുമായി ചേര്‍ന്നാണ് തുറക്കുന്നത്. ഇതിന്റെ കസ്റ്റംസ് ലൈസന്‍സിനായി ഉടന്‍ അപേക്ഷിക്കും. വിമാനത്താവളത്തിലെ ചെറിയ ഡ്യൂട്ടി ഫ്രീഷോപ്പ് ഏറ്റെടുത്ത് വിശാലമാക്കാനാണ് പദ്ധതി. അടുത്ത 18ന് വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുക്കും.

ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ 6കോടി രൂപയുടെ മദ്യക്കടത്ത് നടത്തിയതിന് സി.ബി.ഐ കേസെടുത്തതിനെത്തുടര്‍ന്നാണ് പ്ലസ് മാക്സ് നടത്തിയിരുന്ന സ്ഥാപനത്തിന് താഴുവീണത്.

വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാരുടെ വിവരം ശേഖരിച്ച്‌ 'പ്ലസ് മാക്സിനു' നല്‍കിയതിന് കാര്‍ഗോ കോംപ്ലക്സിലെ കസ്​റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. മദ്യം വാങ്ങാത്ത ആയിരക്കണക്കിനു യാത്രക്കാരുടെ പേരില്‍ വിദേശമദ്യം വി​റ്റതായി രേഖയുണ്ടാക്കി പ്ലസ് മാക്സ് ആറു കോടിയോളം രൂപയുടെ കസ്​റ്റംസ് തീരുവ വെട്ടിച്ചെന്നായിരുന്നു കേസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi