Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി

പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങള്‍ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു..

3 തവണ തലകീഴായി ബസ് മറിഞ്ഞു, യാത്രക്കാർ അറിഞ്ഞില്ല ആ ചതി! ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അപകടം; പിന്നില്‍ കെഎസ്‌ആർടിസിയുടെ അനാസ്ഥ..?

13 കണ്ടെയ്‌നറുകളില്‍ 3 കോടിയുടെ ഈന്തപഴം എത്തി.. ഗുജറാത്തിലെ കണ്ട്‌ല തുറമുഖം വഴിയാണ് ഇത് എത്തിയിരിക്കുന്നത്..ഉള്ളില്‍ മറ്റെന്തെങ്കിലും ഉണ്ടോ..?

ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേർന്ന് വ്യോമസേന ഉദ്യോഗസ്ഥൻ... മണിക്കൂറുകള്‍ക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി

2021 മുതല്‍ 2026 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 558.01 കോടി രൂപ ചെലഴിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യസഭയില്‍ ഡോ.വി.ശിവദാസന്‍, സഞ്ജയ് സിംഗ് എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരീറ്റ മറുപടി നല്‍കിയത്. 2021 മുതല്‍ പ്രധാനമന്ത്രിയുടെ ഓരോ സന്ദര്‍ശനത്തിനും വര്‍ഷം തിരിച്ചും യാത്രകളുടെ കണക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ സമര്‍പ്പിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വ്യാപാര നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിച്ചതായും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യ, വ്യാപാരം, പ്രതിരോധം, ഊര്‍ജം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കന്‍ സന്ദര്‍ശനം പ്രയോജനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 2021 ഏപ്രില്‍ മുതല്‍ 2025 ഡിസംബര്‍ വരെ ഇന്ത്യക്ക് ലഭിച്ച വിദേശ നിക്ഷേപം 381.8 ബില്യണ്‍ ഡോളറാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

2026 ഫെബ്രുവരി മുതല്‍ ജൂലായ് വരെ നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് കേന്ദ്രം 74.59 കോടി രൂപയാണ് ചെലവഴിച്ചത്. മലേഷ്യ. ഇസ്രയേല്‍, യു.എ.ഇ, ഇറ്റലി, ഫ്രാന്‍സ്, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നോര്‍വേ സന്ദര്‍ശനത്തിനാണ് ഏറ്റവും കൂടുതല്‍ ചെലവുണ്ടായത് 17.46 കോടി രൂപ. ഇസ്രയേല്‍ (11.92 കോടി), സീഷെല്‍സ് (8.22 കോടി), സ്വീഡന്‍ (6.33 കോടി), മലേഷ്യ (5.57 കോടി), ന്യൂസിലാന്‍ഡ് (5.44 കോടി) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

2025ലാണ് ഏറ്റവും കൂടുതല്‍ ചെലവ് രേഖപ്പെടുത്തിയത്. ആ വര്‍ഷം പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 187.83 കോടി രൂപ ചെലവഴിച്ചു. ഫ്രാന്‍സ് (25.60 കോടി), ബ്രസീല്‍ (17.72 കോടി), അമേരിക്ക (16.56 കോടി), സൗദി അറേബ്യ (15.54 കോടി), ചൈന (10.60 കോടി), യു.കെ (9.92കോടി) എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ചെലവായത്. 2024ല്‍ 109.51 കോടി രൂപയാണ് ചെലവായത്. അമേരിക്കന്‍ സന്ദര്‍ശനത്തിന് 15.34 കോടിയും ഇറ്റലിയിലേക്ക് 14.37 കോടിയും ചെലവായി. റഷ്യ (10.75 കോടി), പോളണ്ട് (10.10 കോടി), സിംഗപ്പൂര്‍ (7.75 കോടി) എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനും കോടികള്‍ ചെലവായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new