Dailyhunt
ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി

ഇലക്‌ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണം അവസാന ഘട്ടത്തിലേയ്ക്ക്. ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിയ്ക്കലെത്തുമെന്നും വാഗ്ദാനം. ട്രോളിങ് നിരോധന സമയത്ത് നല്‍കുന്ന തുക 8000ത്തില്‍ നിന്ന് 20,000 ആക്കി ഉയര്‍ത്തുമെന്നും ടിവികെ അധ്യക്ഷന്‍.

കൈക്കൂലിയില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാ വീടുകളിലുമെത്തും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വാഗ്ദാനങ്ങള്‍ പോലെയല്ല ഇത്. നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമാണ് പറയുന്നത്. അഴിമതി മാത്രമാണ് നിലവില്‍ നടക്കുന്നത്. കൈക്കൂലി പണത്തിന്റെ ഒരു വിഹിതം മന്ത്രിമാര്‍ക്ക് കൃത്യമായി എത്തിച്ചേരുന്നുണ്ട്. അതിന് തടയിടുകയാണ് ആദ്യം വേണ്ടത്.

ടിവികെ അധികാരത്തിലെത്തിയാല്‍ കൈക്കൂലിയില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാ വീടുകളിലുമെത്തുമെന്ന് വിജയ് പറഞ്ഞു. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ആപ്പ് പുറത്തിറക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. അയ്യായിരത്തില്‍ അധികം ജനങ്ങള്‍ ഒപ്പിട്ട ഏത് പരാതിയും നിയമസഭയില്‍ ചര്‍ച്ച ചെയ്യും. കുടിലുകള്‍ മാറ്റി വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ച്‌ നല്‍കുമെന്നും വിജയ് വാഗ്ദാനം നല്‍കി. അതേസമയം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസാമിയുടെയും പ്രചാരണ പരിപാടികള്‍ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് തമിഴ് നാട്ടില്‍ പ്രചാരണത്തിനായി എത്തും. നാഗര്‍കോവിലിലാണ് പര്യടനം. വൈകിട്ട് 4.30ന് വെപ്പമൂട് മുതല്‍ വടച്ചേരി വരെ റോഡ് ഷോ. തുടര്‍ന്ന് പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new