ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായിരുന്ന എസ് മേഘന വിരമിച്ചു...
സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം
ഏകദിന ക്രിക്കറ്റില്‍ അതിവേഗ ഇരട്ടസെഞ്ച്വറി നേടി ചരിത്രം കുറിച്ച് ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി ബ്രൂക്ക്. ശ്രീലങ്കയ്ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലാണ് ബ്രൂക്കിന്റെ ചരിത്ര നേട്ടം. വെറും 114 പന്തിലാണ് താരം തന്റെ ഇരട്ടസെഞ്ച്വറി പൂർത്തിയാക്കിയത്. ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ബ്രൂക്ക് സ്വന്തമാക്കി. 116 പന്തില്‍ 202 റണ്‍സുമായി ബ്രൂക്ക് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ റെക്കാഡാണ് മറികടന്നത്. കഴിഞ്ഞ മാസം ഗോഹട്ടിയില്‍ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിലായിരുന്നു ഗില്ലിന്റെ നേട്ടം.
21 ബൗണ്ടറികളും 10 സിക്സറുകളും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ഇതോടെ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. ഏകദിനത്തിലെ ഇംഗ്ലണ്ടിന്റെ നാലാമത്തെ ഉയർന്ന ടീം ടോട്ടലാണിത്. 75 പന്തില്‍ സെഞ്ച്വറി തികച്ച ബ്രൂക്ക്, ഫൈൻ ലെഗിന് മുകളിലൂടെ റാംപ് ഷോട്ടിലൂടെ ബൗണ്ടറി നേടിയാണ് മൂന്നക്കം കടന്നത്. സമാനമായ ഷോട്ടിലൂടെ 150 റണ്‍സും പിന്നിട്ടു. അവസാന ഓവറില്‍ ജനിത് ലിയനാഗെയ്‌ക്കെതിരെ പാഡില്‍ സ്വീപിലൂടെ ഇരട്ടസെഞ്ച്വറിയും തികയ്ക്കുകയായിരുന്നു. വെറും 39 പന്തുകള്‍ മാത്രമാണ്
രണ്ടാം സെഞ്ച്വറിക്കായി ബ്രൂക്കിന് വേണ്ടിവന്നത്.ബ്രൂക്കിന് പുറമെ ജോ റൂട്ട് (69), വില്‍ ജാക്സ് (66), ടോം ബാന്റണ്‍ (50) എന്നിവരും തിളങ്ങി. അവസാന 10 ഓവറില്‍ ബ്രൂക്കും ജാക്സും ചേർന്ന് 156 റണ്‍സാണ് കൂട്ടിച്ചേർത്തത്. ലങ്കൻ ബൗളർമാർക്ക് ഇംഗ്ലണ്ടിന്റെ ബാറ്റിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇഷാൻ മലിംഗ 91 റണ്‍സും ദില്‍ഷൻ മധുശങ്ക 89 റണ്‍സും വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഏകദിന ക്രിക്കറ്റില്‍ തിരിച്ചെത്തിയ ദസുൻ ഷനക ആറ് ഓവറില്‍ 74 റണ്‍സും വഴങ്ങി. സ്പിന്നർ ദുനിത് വെല്ലാലഗെ രണ്ടു വിക്കറ്റ് വീഴ്ത്തി 56 റണ്‍സ് വഴങ്ങി. പാകിസ്ഥാനോട് തോല്‍വി വഴങ്ങിയ ഇംഗ്ലണ്ടും ശ്രീലങ്കയും ടൂർണമെന്റിലെ ആദ്യ ജയം തേടിയാണ് ഏറ്റുമുട്ടുന്നത്.

