മണിപ്പൂരില്‍ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വീണ്ടും സംഘർഷം...
ബംഗളൂരുവില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവതി ബസ് കയറി മരിച്ചു
വളരെ നടുക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത് . ഹരിയാനയിലെ ഫരീദാബാദില്‍ നടക്കുന്ന പ്രശസ്തമായ സൂരജ്‍ക്കുണ്ട് അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം. കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാല്‍ (ജയന്റ് വീല്‍) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഹരിയാന പൊലീസിലെ സബ് ഇൻസ്പെക്ടർ ജഗദീഷ് പ്രസാദാണു മരിച്ചത്. അപകടത്തില്‍ 13 പേർക്ക് പരുക്കേറ്റു. വൈകീട്ട് 6:15 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ 13 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അപകടത്തെത്തുടർന്ന് മേള നഗരിയില്‍ വലിയ പരിഭ്രാന്തി പടർന്നു. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. യന്ത്ര ഊഞ്ഞാലിന്റെ സാങ്കേതിക തകരാറാണോ അതോ അമിതഭാരമാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ ഹരിയാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മേളയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കും. ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന അന്താരാഷ്ട്ര സാംസ്കാരിക കലാമേളയായ സൂരജ്കുണ്ഡ് ഫെസ്റ്റില്‍ ഇത്തരം ഒരു അപകടം ഉണ്ടായത് വലിയ ചർച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

