അരുണാചല്‍ പ്രദേശില്‍ ഭൂചലനം... റിക്ടർ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി
പുതിയ റെയില്‍ വണ്‍ ആപ്പ് മാർച്ച് ഒന്നുമുതല്‍ നിലവില്‍ വരും....
രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു
മണിപ്പൂരില്‍ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വീണ്ടും സംഘർഷം. ഉഖ്രുല്‍ ജില്ലയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് സംഘർഷം ഉടലെടുത്തത്.
സംഘർഷം രൂക്ഷമായതോടെ ഭാരതീയ ന്യായ് സംഹിതയിലെ 163ാംവകുപ്പ് പ്രകാരം പ്രദേശത്ത് ജില്ലാ മജസ്ട്രേറ്റ് കർഫ്യു പ്രഖ്യാപിച്ചു. കർഫ്യു കാലയളവില്‍ ആളുകള്‍ വീടിനുള്ളില്‍ നിന്ന് പുറത്തിങ്ങുന്നതിന് നിയന്ത്രണമുണ്ട്. സമാധാനത്തിന് വിഘാതമാകുന്ന ഒരു പ്രവൃത്തിയും പ്രദേശത്ത് അനുവദിക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. കുക്കി-നാഗ വിഭാഗങ്ങള്‍ക്കിടയിലാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. കല്ലേറിലൂടെ തുടങ്ങിയ സംഘർഷം പിന്നീട് വിപുലമാവുകയായിരുന്നു.
നിരവധി വീടുകള്‍ സംഘർഷത്തെ തുടർന്ന് അഗ്നിനിക്കിരയാക്കിയതായി റിപ്പോർട്ടുകളുണ്ട്. നാഗ വിഭാഗത്തിലെ ചില ആളുകള്‍ കുക്കികളെ മർദിച്ചതിനാണ് സംഘർഷം ആരംഭിച്ചത്. പിന്നീട് ചേരിതിരിഞ്ഞ് മണിപ്പൂരില്‍ വലിയ സംഘർഷം തുടങ്ങുകയായിരുന്നു. നാഗ വിഭാഗക്കാരെ മർദിച്ച കുക്കികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി അവർ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും പൊലീസ് പ്രതിഷേധം അടിച്ചമർത്തി.
അതേസമയം രാഷ്ട്രപതി ഭരണം അവസാനിച്ച മണിപ്പൂരില്‍ യുംനം ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും കുക്കി സമുദായത്തില്‍ നിന്നുള്ള നെംച കിപ്‌ജെൻ, നാഗാ സമുദായത്തില്‍ നിന്നുള്ള ലോസ് ദിഖോ എന്നിവർ ഉപമുഖ്യമന്ത്രിമാരായും, ഗോവിന്ദാസ് കോന്തൗജം ആഭ്യന്തര മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

