Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അസമില്‍ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു... മരണ സംഖ്യ 100 കടന്നു

അസമില്‍ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു... മരണ സംഖ്യ 100 കടന്നു

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു

അസമില്‍ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേർ കൂടി മുങ്ങിമരിച്ചതോടെ മരണ സംഖ്യ 100 കടന്നു. ഗോലാഘട്ട്, കർബി ആംഗ്ലോങ് ജില്ലകളിലാണ് പുതിയ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 1,37,500-ലധികം ആളുകളെ പ്രളയം നേരിട്ട് ബാധിക്കുകയും ചെയ്തു. ചരായ്ഡിയോ, ദരംഗ്, ഗോലാഘട്ട്, ജോർഹട്ട്, കർബി ആംഗ്ലോങ്, നാഗാവ്, ശിവസാഗർ എന്നിവയാണ് ദുരിതബാധിത ജില്ലകള്‍.

ഇതില്‍ 70,000-ത്തോളം ആളുകള്‍ ദുരിതത്തിലായ ഗോലാഘട്ടാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത്. ശിവസാഗറില്‍ 40,000ത്തിലേറെ പേരെയും ജോർഹട്ടില്‍ 16,000ത്തിലധികം പേരെയും പ്രളയം ബാധിക്കുകയും ചെയ്തു.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ് ജില്ലകളിലായി 125 റിലീഫ് ക്യാമ്പുകളും തുറന്നു. 49,061 പേരാണ് ഈ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുള്ളത്. 456 ഗ്രാമങ്ങള്‍ പൂർണമായും വെള്ളത്തിനടിയിലാണ്. 11,933 ഹെക്ടറിലധികം കൃഷിഭൂമിയും തകർന്നു. റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് കനത്ത നാശനഷ്ടമുണ്ടായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new