ജമ്മു കശ്മീരിലെ ലഡാക്കില്‍ ഭൂചലനം... റിക്ടർ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി
കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം
നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. പൈലറ്റില്‍നിന്നു ശേഖരിച്ച സാംപിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകള്‍. ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനാ ഫലത്തിലും തെളിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചതായി വ്യോമയാന മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. പൈലറ്റ് ഉപയോഗിച്ച ലഹരി വസ്തു കഞ്ചാവാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഈ മാസം 4 ന് തായ്‌ലൻഡിലെ ഫുക്കറ്റില്‍നിന്ന് 137 യാത്രക്കാരുമായി ഡല്‍ഹിയിലേക്കു പറന്ന എയർബസ് എ 320 വിമാനം ഒഡിഷയ്ക്കു സമീപമാണ് പൊടുന്നനെ വിമാനം 300 അടി താഴ്ചയിലേക്കു പതിച്ചത്. 17 പേർക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
137 യാത്രക്കാരെയും എട്ട് ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം ആകാശച്ചുഴിയില്‍പെട്ട സംഭവത്തില്‍ 13 യാത്രക്കാർക്കും നാല് ജീവനക്കാരും പരുക്കേറ്റിരുന്നു. ഇതില്‍ രണ്ട് ക്രൂ അംഗങ്ങള്‍ക്ക് ഗുരുതര പരുക്കാണ് സംഭവിച്ചത്. തുടർന്ന് വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയ ശേഷം രണ്ട് പൈലറ്റുമാരെയും ലഹരി പരിശോധനയ്ക്കു വിധേയരാക്കി. ഇതില്‍ ക്യാപ്റ്റന്റെ പരിശോധനാ ഫലമാണു പോസിറ്റീവായത്.

