Dailyhunt
ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടില്‍ ഇന്ന് വ്യാപക പ്രതിഷേധം...

രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 20 കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതില്‍ നന്ദി പറഞ്ഞുകൊണ്ടാണ് നിതീഷിന്റെ പടിയിറക്കം. ഇരുപത് കൊല്ലം ബീഹാറില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനായെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനായെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. താന്‍ ബിഹാര്‍ വിട്ടുപോകില്ലെന്നും എന്നും ബിഹാറിന്റെ മാര്‍ഗദര്‍ശിയായി തുടരുമെന്നും അദ്ദേഹം വിവരിച്ചു.

പുതിയ സംസ്ഥാന സര്‍ക്കാരിന് തന്റെ സഹകരണവും മേല്‍നോട്ടവും ഉണ്ടാകും എന്നും നിതീഷ് വ്യക്തമാക്കി. ബീഹാറിനായി പ്രധാനമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ നന്ദി അറിയിക്കുന്നതായും രാജിവച്ചതിന് പിന്നാലെ നിതീഷ് പ്രതികരിച്ചു. അതേസമയം നീതീഷ് കുമാറിന്റെ മകന്‍ നിശാന്ത് കുമാര്‍ കാബിനറ്റിന്റെ ഭാഗമായേക്കില്ലെന്നാണ് ജെ ഡി യുവില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new