വനിതാ സംവരണ ബില്‍ ഭേദഗതി ലോക്‌സഭയില്‍ പരാജയപ്പെട്ടു
വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രനിമിഷമെന്നാണ് പ്രധാനമന്ത്രി ലോക്‌സഭയില്‍ ബില്ലിനെ വിശേഷിപ്പിച്ചത്. സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള അവസരമാണിത്. ഈ അവസരം കളയരുതെന്നും അദ്ദേഹം പറഞ്ഞു.
'രാഷ്ട്രീയവും ദിശയും മാറ്റിമറിക്കുന്ന ബില്ലാണത്. ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യം മാപ്പ് നല്‍കില്ല. ബില്ലില്‍ രാഷ്ട്രീയം കാണരുത്. പഞ്ചായത്തില്‍ സംവരണം അനുവദിച്ചവര്‍ ലോക്‌സഭയിലെ സംവരണം എതിര്‍ക്കുന്നു. സ്വന്തം സ്ഥാനം പോകുമെന്ന പേടിയാണ് ചിലര്‍ക്ക്. ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് ദീര്‍ഘകാലം വില നല്‍കേണ്ടിവരും. ബില്ലിനെ രാഷ്ട്രീയ തുലാസുകൊണ്ട് അളക്കരുത്. ലോക്‌സഭാംഗങ്ങളുടെ ഉദ്ദേശശുദ്ധി രാജ്യത്തെ സ്ത്രീകള്‍ നിരീക്ഷിക്കുന്നുണ്ട്. വിഘടിത കാഴ്ചപ്പാടുള്ളവര്‍ കള്ളപ്രചാരണം നടത്തുന്നു. എല്ലാവര്‍ക്കും തുല്യപ്രാധാന്യം നല്‍കും' മോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയായിരുന്നു മോദിയുടെ പ്രസംഗം.
2029ലെ തിരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ത്രീ സംവരണം നടപ്പാക്കാന്‍ ലോക്‌സഭാ സീറ്റുകള്‍ 850 ആയി വര്‍ദ്ധിപ്പിക്കുന്നതാണ് ബില്ല്. ഇതിനെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. വനിതാ സംവരണത്തിനായി എല്ലാ സംസ്ഥാനത്തും ലോക്‌സഭാ, നിയമസഭാ സീറ്റുകള്‍ 50 ശതമാനം വര്‍ദ്ധപ്പിക്കുമെന്നാണ് നേരത്തേ സൂചിപ്പിച്ചിരുന്നത്.

