Dailyhunt
നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും

വനിതാ സംവരണ ബില്‍ ഭേദഗതി ലോക്‌സഭയില്‍ പരാജയപ്പെട്ടു

ദേശീയപാതകളില്‍ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളില്‍ നിന്നും അധിക ടോള്‍ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തില്‍....

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയില്‍ അമിതവേഗതയില്‍ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മഹാരാഷ്ട്ര നാസിക്കിലെ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രത്തില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറംലോകമറിഞ്ഞു. ലൈംഗിക പീഡനം, മാനസിക പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം തുടങ്ങിയ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഓഫീസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജീവനക്കാരോട് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദ്ദേശം നല്‍കി.

വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ എട്ടുപേരെ നാസിക് പോലീസ് അറസ്റ്റ് ചെയ്തു. അശ്വിനി ചൈനാനി, ഡാനിഷ് ഷെയ്ഖ്, തൗസീഫ് അത്താര്‍, റാസ മേമന്‍, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അന്‍സാര്‍, ഷാരൂഖ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. കേസില്‍ ഒമ്പത് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ടീം ലീഡര്‍മാരും ഉയര്‍ന്ന പദവിയിലുള്ളവരുമാണ്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും വിദേശ ബന്ധങ്ങളോ സാമ്പത്തിക ഉറവിടങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കാന്‍ മറ്റ് ഏജന്‍സികളുടെ സഹായം തേടിയതായും പോലീസ് കമ്മീഷണര്‍ സന്ദീപ് കര്‍ണിക് അറിയിച്ചു.

എട്ട് വനിതാ ജീവനക്കാരാണ് നേരിട്ട പീഡനങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. ജോലിസ്ഥലത്ത് ഒരു സംഘമായി പ്രവര്‍ത്തിച്ചിരുന്ന പ്രതികള്‍ വനിതാ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങള്‍ നടത്തിയിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങള്‍, പ്രത്യേക മതപരമായ ചടങ്ങുകളില്‍ പങ്കെടുപ്പിക്കുക, ഇഷ്ടമില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ജീവനക്കാര്‍ നടത്തിയിട്ടുള്ളത്. ഒരു പുരുഷ ജീവനക്കാരനും മതപരമായ പീഡനത്തിന് ഇരയായതായി പരാതിയുണ്ട്.

പീഡനവിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇരകളെ സഹായിക്കുന്നതിന് പകരം പ്രതികളെ സംരക്ഷിക്കാനാണ് എച്ച്‌ആര്‍ വിഭാഗം ശ്രമിച്ചതെന്ന ഗുരുതരമായ ആരോപണവും നിലനില്‍ക്കുന്നുണ്ട്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എച്ച്‌ആര്‍ ഹെഡ് ആയ വനിത, പീഡനങ്ങള്‍ സാധാരണ സംഭവമാണെന്ന് പറഞ്ഞ് പരാതി നല്‍കുന്നതില്‍ നിന്ന് ജീവനക്കാരെ നിരുത്സാഹപ്പെടുത്തിയതായി പോലീസ് കണ്ടെത്തി.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ വനിതാ കമ്മീഷന്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ടിസിഎസ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new