Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബിജെപിയില്‍ നിന്ന് രാജി വച്ചതിന്റെ കാരണം വ്യക്തമാക്കി ഷെഹ്‌സാദ് പൂനാവാല

ബിജെപിയില്‍ നിന്ന് രാജി വച്ചതിന്റെ കാരണം വ്യക്തമാക്കി ഷെഹ്‌സാദ് പൂനാവാല

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച്‌ പ്രതിപക്ഷമായ ഡിഎംകെ

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു...

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളാണ് ബി.ജെ.പിയില്‍ നിന്ന് രാജി വച്ചതിന് പിന്നിലെ കാരണമെന്ന് വ്യക്തമാക്കി മുന്‍ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വക്താക്കള്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നും മുന്നോട്ടു പോകാന്‍ ബുദ്ധമുട്ടായതിനാലാണ് സംഘടനയില്‍ നിന്ന് രാജി വച്ചതെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വീടിന് വാടക കൊടുക്കണം. ബി.ജെ.പിയില്‍ നിന്നാണെന്ന് പറഞ്ഞാല്‍ വീട്ടുടമ വാടക ഒഴിവാക്കി തരില്ല. എല്ലാ ഒന്നാം തീയതിയും വാടക ചോദിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് പണം തരുന്നില്ല. പൂനാവാല പറഞ്ഞു. അതേസമയം ബി.ജെ.പിയോടും നരേന്ദ്ര മോദിയുടെ വീക്ഷണങ്ങളോടുമുള്ള പ്രതിബദ്ധത ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 മുതല്‍ രാജിയെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നും പൂനാവാല വ്യക്തമാക്കി. ആഴ്ചകള്‍ക്ക് മുമ്പ് രാജിയെ കുറിച്ച്‌ പറഞ്ഞപ്പോള്‍ പാര്‍ട്ടി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2021ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച്‌ പൂനാവാല ബി.ജെ.പിയില്‍ ചേരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new