Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....

ഐപിഎല്‍ മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യൻസിനെ നേരിടും

ദക്ഷിണാഫ്രിക്ക വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടം... ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്ത്തി...

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 10 റണ്‍സിനാണ് ഹൈദരാബാദ് ചെന്നൈയെ എറിഞ്ഞിട്ടത്. നിശ്ചിത ഓവറില്‍ 184 റണ്‍സാണ് ചെന്നൈ കരസ്ഥമാക്കിയത്. എട്ട് വിക്കറ്റുകള്‍ നഷ്ടമായി . ഹൈദരാബാദിനായി ഇഷാന്‍ മലിംഗ മൂന്ന് വിക്കറ്റുകള്‍ നേടി. നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്‌ററും പ്രഫുല്‍ ഹിങ്കെ ഒരു വിക്കറ്റും നേടി. വിജയത്തോടെ ഹെെദരാബാദ് പോയന്‍റ് ടേബിളില്‍ നാലാമത് എത്തി.

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസണ്‍ വെറും ഏഴ് റണ്‍സ് മാത്രമെടുത്ത് പുറത്തായി. നിതീഷ് റെഡ്ഡിയായിരുന്നു സഞ്ജുവിനെ പുറത്താക്കിയത്. പിന്നാലെ നായകന്‍ ഋതുരാജ് ഗെയ്ഗ്വാദും ആയുഷ് മാത്രേയും ടീമിനെ മുന്നോട്ട് കൊണ്ടു പോകാനായി ശ്രമിച്ചെങ്കിലും അധികദൂരം പോകാൻ കഴിഞ്ഞില്ല. 13 പന്തില്‍ 19 റണ്‍സാണ് ഋതുരാജിന് കൂട്ടിചേര്‍ക്കാനായത്. 13 പന്തില്‍ ആയുഷ് മാത്രേ 30 റണ്‍സെടുത്തു. 19 പന്തില്‍ 25 റണ്‍സായിരുന്നു സര്‍ഫ്രാസ് ഖാനെടുത്തത്.‌

നേരത്തെ, ചെന്നൈയ്‌ക്കെതിരെ ഒരിക്കല്‍ കൂടെ 200 കടക്കാനാകാതെയാണ് ഹൈദരാബാദ് തങ്ങളുടെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. അഭിഷേക് ശര്‍മയുടെ മിന്നും അര്‍ധ സെഞ്ചുറിയുടെ മികവില്‍ ചെന്നൈയ്‌ക്കെതിരായ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലെത്തിയ എസ്‌ആര്‍എച്ച്‌ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു.

15 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെ വെടിക്കെട്ടിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. 22 പന്തില്‍ 59 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new