Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....

ഐപിഎല്‍ മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യൻസിനെ നേരിടും

ദക്ഷിണാഫ്രിക്ക വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടം... ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്ത്തി...

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയില്‍ സഞ്ജു സാംസണ്‍ കന്നി സെഞ്ചറി നേടിയതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് ആരാധകര്‍. എന്നാല്‍ സഞ്ജുവിന്റെ ഈ സെഞ്ചറി നേട്ടത്തിനു മുന്‍പു തന്നെ സന്തോഷത്തിലാറാടിയ ഒരു 'കുട്ടി ആരാധകന്‍' ഉണ്ട്, നമ്മുടെ കോഴിക്കോട്ട്. കാരണം മറ്റൊന്നുമല്ല, സഞ്ജു സാംസണ്‍ വിഡിയോ കോളിലൂടെ സംസാരിച്ചിരിക്കുകയാണ് ഈ ഫാന്‍ ബോയ്‌യോട്.

കോഴിക്കോട് വേദവ്യാസ വിദ്യാലയം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ആര്‍.ധ്യാനിനോടാണ് സഞ്ജു സാംസണ്‍ വിഡിയോ കോളിലൂടെ സംസാരിച്ചത്. കഴിഞ്ഞയാഴ്ച സഞ്ജു കോഴിക്കോട്ടെത്തിയപ്പോള്‍ താരത്തെ നേരില്‍കാണാനുള്ള അവസരം ധ്യാനിനു നഷ്ടമായിരുന്നു. ഇതിനെ തുടര്‍ന്ന് ധ്യാന്‍ സങ്കടപ്പെട്ട് കരയുന്ന വിഡിയോ ബന്ധു പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ധ്യാനിനെ, സഞ്ജു വിഡിയോ കോള്‍ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

സഞ്ജുവും ധ്യാനും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:

സഞ്ജു: ഹലോ, എന്തുണ്ട്? സ്‌കൂളിലൊന്നും പോയില്ലേ, അവധിയാണോ?

ധ്യാന്‍: എനിക്ക് വിശ്വസിക്കാനാകുന്നില്ല

സഞ്ജു: പ്രക്ടീസിനൊക്കെ പോകുന്നുണ്ടോ?'

ധ്യാന്‍: ഉണ്ട്, ഫാല്‍ക്കണിലാണ്

സഞ്ജു: അടുത്ത പ്രാവശ്യം വരുമ്പോള്‍ കാണാം

ധ്യാന്‍: സര്‍ വരണേ..

സഞ്ജു: സര്‍ എന്നൊന്നും വിളിക്കേണ്ട, സഞ്ജുവെന്ന് വിളിച്ചാല്‍ മതി

ധ്യാന്‍: ആ..സഞ്ജു ചേട്ടാ..

സഞ്ജു: ചുമ്മാ കരയല്ലേ, ആവശ്യമില്ലാതെ, ഓക്കെ ഡാ മോനേ

(പിന്നാലെ ധ്യാന്‍ കരയുന്നു)

സഞ്ജു: അയ്യോ, കുഴപ്പമില്ല.. അടുത്ത പ്രാവശ്യം നമ്മുക്ക് ഒന്നിച്ച്‌ ക്രിക്കറ്റ് കളിക്കാം, ഓക്കേ?

ധ്യാന്‍: താങ്ക്യൂ സാറേ

സഞ്ജു: (ചിരിച്ചുകൊണ്ട്) ശരി സാറേ...

ഡല്‍ഹിക്കെതിരായ മത്സരത്തിന് രണ്ടു ദിവസം മുന്‍പാണ് ധ്യാനിനെ സഞ്ജു വിളിച്ചത്. ഇതിന്റെ റീല്‍ ഇതിനകം രണ്ടു മില്യനോളം ആളുകള്‍ കണ്ടു കഴിഞ്ഞു. ധ്യാനിനെ പോലെയുള്ള കുട്ടികളടക്കമുള്ളവരും സ്‌നേഹവും പ്രാര്‍ഥനയുമാണ് സഞ്ജുവിന്റെ തിരിച്ചുവരവിന് കാരണമെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ആര്‍സിബിക്കെതിരായ മത്സരശേഷമാണ് സഞ്ജു കോഴിക്കോട്ടെത്തിയത്. മലബര്‍ ക്രിസ്റ്റ്യന്‍ കോളജിന്റെ ഗ്രൗണ്ടിലെ ക്രിക്കറ്റ് അക്കാദമിയിലാണ് താരമെത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new