Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി

തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി. കൊളത്തൂര്‍ മണ്ഡലത്തില്‍ ടിവികെ സ്ഥാനാര്‍ഥി വി.എസ് ബാബു 9122 വോട്ടുകള്‍ക്കു ജയിച്ചു. തിരുനെല്‍വേലി രാധാപുരത്ത് സ്പീക്കര്‍ എ.അപ്പാവു തോറ്റു. ഇവിടെ ജയിച്ചത് ടിവികെ സ്ഥാനാര്‍ഥി ക്രിസ്റ്റഫര്‍. കന്നിപ്പോരാട്ടത്തില്‍ വെട്രിക്കൊടി പാറിച്ച്‌ വിജയ്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ ലീഡ് ചെയ്ത ടിവികെ നൂറും കടന്ന് മുന്നേറുകയാണ്. ഭരണകക്ഷിയായ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു പ്രവചനങ്ങളെ കാറ്റില്‍ പറത്തി വിജയ്‌യുടെ ടിവികെ തേരോട്ടം. നിലവില്‍ ഡിഎംകെ 70 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും എഐഡിഎംകെ 57 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new