Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡ്യൂട്ടിക്കിടെ ആശുപത്രിയിലെ മോര്‍ച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഡ്യൂട്ടിക്കിടെ ആശുപത്രിയിലെ മോര്‍ച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ

ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പ്രതികള്‍ പിടിയില്‍

കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച്‌ ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..

ആശുപത്രിയിലെ മോര്‍ച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മഹാരാഷ്ട്രയിലെ യശ്വന്ത്‌റാവു ചവാന്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ വൈഭവ് അവിനാഷ് മസ്‌കെയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. മഹാരാഷ്ട്ര സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡോക്ടര്‍ക്കെതിരെ 15 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

പിംപ്രിചിഞ്ച്വാഡിലെ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ മോര്‍ച്ചറിയിലിരുന്ന് വൈഭവ് അവിനാഷ് മദ്യപിക്കുകയായിരുന്നു. മരണസര്‍ട്ടിഫിക്കറ്റ് വാങ്ങാനായി രാത്രി മുഴുവന്‍ ആശുപത്രിക്ക് പുറത്ത് കാത്തുനിന്ന ഒരാളാണ് ഡോക്ടര്‍ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മുറിക്കുള്ളിലെ മേശയില്‍ ഭക്ഷണസാധനങ്ങളും മദ്യകുപ്പിയും ഇരിക്കുന്നതും തൊട്ടടുത്തുള്ള സോഫയില്‍ ഡോക്ടര്‍ വൈഭവ് അവിനാഷ് കിടക്കുന്നതും വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പിംച്രിചിഞ്ച്വാഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷണല്‍ കമ്മീഷണര്‍ കുല്‍ദീപ് ജംഗം വിഷയത്തില്‍ ഇടപെടുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new