Dailyhunt
എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍

എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍

ചൈന അതിർത്തിക്കു സമീപം ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റണ്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തില്‍ പറന്നിറങ്ങി

ബംഗ്ലാദേശില്‍ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും...

പ്രണയദിനത്തില്‍ അരുംകൊല; കാറില്‍ വെച്ച്‌ യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി

യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച വരുത്തിയ എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഒരു കോടി രൂപ പിഴ ചുമത്തിയത്. എയര്‍വര്‍ത്തിനസ് പെര്‍മിറ്റ് ഇല്ലാതെ എട്ടു തവണ യാത്രാവിമാനം ഉപയോഗിച്ചതിനാണ് നടപടി.

വ്യോമയാന നിയമങ്ങള്‍ അനുസരിച്ച്‌ ഓരോ വിമാനവും പറക്കുന്നതിന് മുന്‍പ് കൃത്യമായ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി എയര്‍വര്‍ത്തിനെസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ എയര്‍ ഇന്ത്യ പാലിച്ചില്ല എന്ന് ഈ മാസം ആദ്യം ഡിജിസിഎ കണ്ടത്തിയിരുന്നു, പിന്നാലെയാണ് നടപടി. പിഴ തുക അടയ്ക്കുന്നതിനൊപ്പം ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new