Dailyhunt
പ്രണയദിനത്തില്‍ അരുംകൊല; കാറില്‍ വെച്ച്‌ യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി

പ്രണയദിനത്തില്‍ അരുംകൊല; കാറില്‍ വെച്ച്‌ യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി

ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേർക്ക് ദാരുണാന്ത്യം....

ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു...

ബംഗ്ലാദേശില്‍ ബിഎൻപി നേതാവ് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ വൈകീട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം

പാർക്ക് ചെയ്ത കാറിനുള്ളില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന വാർത്തയുടെ ഞെട്ടലോടെയാണ് നോയിഡയില്‍ പ്രണയദിനം ഉണർന്നത്. നോയിഡ സെക്ടർ 39-ലാണ് ടാറ്റാ ആള്‍ട്രോസില്‍ യുവതിയുടെയും യുവാവിന്റെ മൃതേദഹം കണ്ടെത്തിയത്. സുമിത്, രേഖ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് വ്യക്തമായി. ഇരുവരുടേയും തലയില്‍ വെടിയേറ്റ പാടുകളുണ്ടായിരുന്നു. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം പ്രണയ ബന്ധത്തിലെ തകർച്ചയാണ് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.

കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുമിത്തിന്റെ കയ്യില്‍ നിന്ന് ഒരു പിസ്റ്റള്‍ കണ്ടെടുത്തിട്ടുണ്ട്. കാർ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സുമിത്ത് ആദ്യം രേഖയെ വെടിവെച്ചതിന് ശേഷം സ്വയം നിറയൊഴിച്ചതായി സൂചനയുണ്ടെന്ന് പോലീസ് പറയുന്നു. കാറില്‍ നിന്ന് തിരകളും കണ്ടെടുത്തിട്ടുണ്ട്.

നോയിഡ സെക്ടർ 58-ല്‍ താമസിച്ചിരുന്ന രേഖയേയും ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ താമസിച്ചിരുന്ന സുമിത്തിനേയും വെള്ളിയാഴ്ച മുതലാണ് അവരുടെ വീടുകളില്‍ നിന്ന് കാണാതായത്. കാണാതായെന്ന പരാതികള്‍ കുടുംബാംഗങ്ങള്‍ നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.

സുമിത്ത് എഴുതിവെച്ച ഒരു കുറിപ്പില്‍, താനും രേഖയും കഴിഞ്ഞ 15 വർഷമായി പ്രണയത്തിലായിരുന്നു എന്ന് പറയുന്നുണ്ട്. രേഖ വിവാഹ വാഗ്ദാനം നല്‍കിയതായും എന്നാല്‍ അടുത്തിടെ അവള്‍ മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുന്നതായി താൻ കണ്ടെത്തിയെന്നും കുറിപ്പിലുണ്ട്.

പോലീസ് ആദ്യം ഇത് ആത്മഹത്യയായാണ് സംശയിച്ചിരുന്നത്. പിന്നീട് പ്രണയബന്ധം തകർന്നത് മൂലമുണ്ടായ സംഭവമാണെന്ന് കണ്ടെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new