Dailyhunt
സങ്കടക്കാഴ്ചയായി... നെലമംഗലയില്‍ കര്‍ണാടക ആര്‍ടിസി ബസില്‍ കാറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... നെലമംഗലയില്‍ കര്‍ണാടക ആര്‍ടിസി ബസില്‍ കാറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ഹംപി കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച്‌ ഗംഗാവതി കോടതി

ഉത്തർപ്രദേശിലെ പ്രതാപ്ഗഡില്‍ പെട്രോള്‍ പമ്പിലെ ഹെെമാസ്റ്റ് ലെെറ്റ് പോസ്റ്റ് കാറിന് മുകളിലേക്ക് വീണ് സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം

ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേർക്ക് ദാരുണാന്ത്യം....

ബംഗളൂരു നെലമംഗലയില്‍ കർണാടക ആർടിസി ബസില്‍ കാറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചുപേർക്ക് ദാരുണാന്ത്യം. ജിൻഡാലിന് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്.

മരിച്ചവരില്‍ നാലുപേർ വിദ്യാർത്ഥികളും ഒരാള്‍ ഡ്രൈവറുമായിരുന്നു. ഇവരില്‍ ദോഡ്ബല്ലാപൂർ സ്വദേശികളായ ഹർഷിത്, നികിത് എന്നിവരെ തിരിച്ചറിഞ്ഞു. ഹർഷിത് രാജനകുണ്ടെ സായ് വിദ്യാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

തുമകൂരുവില്‍ നിന്ന് അമിതവേഗതയിലെത്തിയ ഇൻഡിക്ക കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡർ ഇടിച്ചിട്ട് ബംഗളൂരുവില്‍ നിന്നുവരികയായിരുന്ന ബസിലിടിക്കുകയായിരുന്നു. നാലുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

അവധിദിവസം ആഘോഷിക്കാനായി പോയതായിരുന്നു വിദ്യാർത്ഥികള്‍. അപകടത്തില്‍ കാർ പൂർണമായും തകർന്നനിലയിലാണ്. ഗുരുതര പരിക്കേറ്റ കാർ ഡ്രൈവറെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് . സംഭവത്തില്‍ മദനായകനഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി എട്ടരയോടെ ഹർഷിത് സുഹൃത്തുക്കളെ കാണാനായി പോയതാണെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്. അതേസമയം, ബസില്‍ 42 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ മുൻവശത്തിരുന്ന കുറച്ചാളുകള്‍ക്ക് നിസാരപരിക്കേറ്റെന്നും ബാക്കിയുള്ളവരെ മറ്റുബസുകളില്‍ കയറ്റിവിട്ടെന്നും പൊലീസ് .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new