Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി

യുദ്ധത്തില്‍ ട്വിസ്റ്റ്, ഇറാനെ വിറപ്പിച്ച്‌ അറബിക്കൂട്ടങ്ങള്‍...!ഹോർമൂസില്‍ ട്രംപിൻറെ മാസ്റ്റർ പ്ലാൻ ഇറാന്റെ വക മിസൈല്‍

നാലാം ക്ലാസ്സുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

ബിജെപിയില്‍ നിന്ന് രാജി വച്ചതിന്റെ കാരണം വ്യക്തമാക്കി ഷെഹ്‌സാദ് പൂനാവാല

ഹണിമൂണ്‍ യാത്രയ്ക്കിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നുള്ള യുവതിയുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൂന്ന് വര്‍ഷം മുന്‍പാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്.

ഡല്‍ഹി സ്വദേശിയായ നിഖില്‍ മിശ്രയാണ് യുവതിയുടെ ഭര്‍ത്താവ്. 2023 മേയില്‍ വിവാഹിതരായ ദമ്പതികള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്കായിരുന്നു ഹണിമൂണ്‍ യാത്ര നടത്തിയത്. ഇതിനിടെ യുവതിക്ക് ആര്‍ത്തവമുണ്ടായതില്‍ പ്രകോപിതനായ നിഖില്‍ അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. നിലവിളി കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാരാണ് ജീവന്‍ രക്ഷിച്ചതെന്നും പരാതിയില്‍ പറയുന്നു. നിഖിലിന്റെ മാതാവും സഹോദരിയും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിവാഹസമയത്ത് പിതാവ് 20 ലക്ഷം രൂപയും ഒരു കാറും ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കളും സമ്മാനമായി നല്‍കിയതായും പരാതിക്കാരി അവകാശപ്പെട്ടു. സ്ത്രീധനമായി നല്‍കിയ വസ്തുക്കളുടെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.

ജൂലായ് നാലിനാണ് ദമ്പതികള്‍ ആന്‍ഡമാന്‍ ദ്വീപിലെത്തിയത്. ആര്‍ത്തവമുണ്ടായതിനെത്തുടര്‍ന്ന് കഠിനമായ വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടു. ആര്‍ത്തവത്തെക്കുറിച്ച്‌ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു നിഖില്‍ പ്രകോപിതനായത്. തന്റെ മൂഡ് കളഞ്ഞുവെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദിച്ചതെന്നും യുവതി വെളിപ്പെടുത്തി. മടങ്ങിയെത്തിയതിനുശേഷം നിഖിലിന്റെ മാതാവിനോടും സഹോദരിയോടും ഇക്കാര്യം പറഞ്ഞപ്പോള്‍ മാനസികമായി പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.

തുടര്‍ന്ന് പിതാവിനെ വിളിച്ച്‌ തന്നെ തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. തന്നെ വേണ്ടെന്ന് നിഖില്‍ പിതാവിനോട് പറഞ്ഞതായും യുവതി വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് 45 ദിവസത്തിനുശേഷം ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കിയെന്നും യുവതി പരാതിപ്പെടുന്നു. പ്രശ്‌നം പരിഹരിക്കാനെത്തിയ പിതാവിനെയും ഭര്‍തൃവീട്ടുകാര്‍ അപമാനിച്ചു. സ്ത്രീധനമായി നല്‍കിയ വസ്തുക്കള്‍ തിരികെ നല്‍കിയില്ലെന്നും ഭര്‍ത്താവ് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഗോരഖ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ ഇടപെടലിനെ തുടര്‍ന്ന് ഓഗസ്റ്റ് 15ന് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new