Dailyhunt
ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച്‌ ഇന്ത്യ

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച്‌ ഇന്ത്യ

മോദിയെത്താൻ മണിക്കൂറുകള്‍ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യില്‍

മുപ്പതുകാരിക്ക് പാമ്പുകള്‍ വെറും വിനോദമല്ല, കോടികള്‍ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച്‌ സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..

വെടിനിർത്തല്‍ ധാരണ അവസാനിക്കാൻ മണിക്കൂറുകള്‍.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധം അറിയിച്ച്‌ ഇന്ത്യ. ഇറാന്‍ അംബാസഡറെ വിളിപ്പിച്ചാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ഇന്ത്യയിലെ ഇറാന്റെ പ്രതിനിധിയായ ഡോ.മുഹമ്മദ് ഫത്താലിയെയാണ് വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചത്. ജഗ് അര്‍ണവ് എന്ന കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. 20 ലക്ഷം ബാരല്‍ ഇറാഖി എണ്ണയുമായി നീങ്ങുകയായിരുന്നു കപ്പലിന് നേരേയായിരുന്നു ആക്രമണം. ഒമാന്റെ വടക്കന്‍ തീരത്തു വച്ചായിരുന്നു ആക്രമണം. കപ്പലും ജീവനക്കാരും സുരക്ഷിതരെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ രണ്ട് കപ്പലുകളും മടങ്ങിപ്പോയെന്ന് റിപ്പോര്‍ട്ടുകള്‍. എണ്ണ സമ്പന്നമായ പേര്‍ഷ്യന്‍ ഗള്‍ഫിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാനും ഒമാന്റെ ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. നാവിക ഉപരോധം തുടരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചിരുന്നു. ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകള്‍ക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം കര്‍ശന നിയന്ത്രണത്തിലായിരിക്കുമെന്നാണ് ഇറാന്റെ വിശദീകരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new