Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കള്‍... അഞ്ചാം പോരാട്ടത്തില്‍ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു...

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യൻ വനിതകള്‍ക്ക് നാല് വിക്കറ്റ് വിജയം...

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം..... ആദ്യം ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ വിന്‍ഡീസ് ഉയര്‍ത്തിയ 248 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 19.4 ഓവറില്‍ 223ന് ഓള്‍ ഔട്ടാകാൻ ഇടയായി. 23 പന്തില്‍ 56 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും (102*) പേസര്‍ കീമോ പോളിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെയും കരുത്തില്‍, ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം നേടാൻ കഴിഞ്ഞു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിലായി. ശനിയാഴ്ച ബംഗളുരുവില്‍ നടക്കുന്ന അഞ്ചാം ടി20യില്‍ വിജയിക്കുന്നവരാകും പരമ്പര സ്വന്തമാക്കുക എന്നതിനാല്‍ അടുത്ത മത്സരം ഏറെ നിര്‍ണായകമായിരിക്കുകയാണ്.

248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് നല്‍കിയത്. വെറും 23 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ കുതിച്ചെങ്കിലും, അഞ്ചാം ഓവറില്‍ സഞ്ജുവിനെ പുറത്താക്കി കീമോ പോള്‍ വിന്‍ഡീസിന് വഴിതിരിവ് നല്‍കി.
പിന്നാലെ ഇഷാന്‍ കിഷന്‍ (6), അഭിഷേക് ശര്‍മ (29), ശ്രേയസ് അയ്യര്‍ (16) എന്നിവര്‍ വേഗം പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി.
തിലക് വര്‍മയും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് ഭേദപ്പെട്ട കൂട്ടുകെട്ടിലൂടെ ജയപ്രതീക്ഷ നല്‍കിയെങ്കിലും, കീമോ പോളിന്റെ ഓവറുകളില്‍ വീണ്ടും വിക്കറ്റുകള്‍ വീഴുകയായിരുന്നു . നാലോവറില്‍ 41 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകള്‍ നേടിയത്. 19.3 ഓവറില്‍ 223 റണ്‍സിന് ഇന്ത്യന്‍ ബാറ്റിങ് നിര ഓള്‍ഔട്ടാകുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new