Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....

ഐപിഎല്‍ മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യൻസിനെ നേരിടും

ദക്ഷിണാഫ്രിക്ക വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടം... ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്ത്തി...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 23 റണ്‍സിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്.

ചെന്നൈ, ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ സഞ്ജുവിന്റെ (56 പന്തില്‍ പുറത്താവാതെ 115) സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് കരസ്ഥമാക്കിയത്.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 20 ഓവറില്‍ 189ന് എല്ലാവരും പുറത്തായി. ചെന്നൈക്ക് വേണ്ടി ജാമി ഓവര്‍ട്ടോണ്‍ നാല് വിക്കറ്റെടുത്തു. അന്‍ഷൂല്‍ കാംബോജ് മൂന്ന് വിക്കറ്റെടുത്തു. 38 പന്തില്‍ 60 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്.

സ്റ്റബ്‌സിന് പുറമെ പതും നിസ്സങ്കയാണ് (24 പന്തില്‍ 41) അല്‍പമെങ്കിലും പിടിച്ചുനിന്ന മറ്റൊരു താരം. കെ എല്‍ രാഹുല്‍ (18), സമീര്‍ റിസ്വി (6), അക്‌സര്‍ പട്ടേല്‍ (1), ഡേവിഡ് മില്ലര്‍ (17), അഷുതോഷ് ശര്‍മ (19), അക്വിബ് നബി (4) എന്നിവര്‍ നിരാശപ്പെടുത്തി. കുല്‍ദീപ് യാദവ് (4), ലുങ്കി എന്‍ഗിഡി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍

. ടി നടരാജന്‍ (1) പുറത്താവാതെ നിന്നു. നേരത്തെ, ഈ ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചുറി കൂടിയാണ് സഞ്ജു നേടിയത്. സഞ്ജുവിനെ കൂടാതെ ആയുഷ് മാത്രെ (36 പന്തില്‍ 59) അര്‍ധെ സെഞ്ചുറി നേടി. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ സഞ്ജു-ഗെയ്കവാദ് സഖ്യം 62 റണ്‍സ് ചേര്‍ത്തു.

ഗെയ്കവാദ് അല്‍പം കൂടി വേഗത്തില്‍ റണ്‍സ് കണ്ടെത്തിയിരുന്നെങ്കില്‍ പവര്‍ പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ ചെന്നൈക്ക് കഴിയുമായിരുന്നു. ഏഴാം ഓവറില്‍ ഗെയ്കവാദ് പുറത്തായി. ഒരു ബൗണ്ടറി മാത്രമാണ് ചെന്നൈ ക്യാപ്റ്റന് നേടാന്‍ സാധിച്ചത്. തുടര്‍ന്ന് സഞ്ജു-മാത്രെ സഖ്യം ചെന്നൈയെ മുന്നോട്ട് നയിച്ചു. വൈകാതെ മാത്രെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. നാല് സിക്‌സും മൂന്ന് ഫോറും നേടി മാത്രെ റിട്ടയേര്‍ട്ട് ഔട്ടാവുകയായിരുന്നു. സഞ്ജുവിനൊപ്പം 113 റണ്‍സാണ് മാത്രെ കൂട്ടിചേര്‍ത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new