Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയ്ക്ക് മികച്ച വിജയം...അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌

ഇന്ത്യയ്ക്ക് മികച്ച വിജയം...അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം പോരില്‍ ദക്ഷിണാഫ്രിക്ക സമനിലയില്‍

ആവേശകരമായ പോരാട്ടത്തിന് ഒടുവില്‍... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തില്‍ ഇന്ത്യൻ ടീമിന്സ പരാജയം

വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റണ്‍സ് വിജയം

ഇന്ത്യയ്ക്ക് മികച്ച വിജയം. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 402 റണ്‍സിന് എല്ലാവരും പുറത്തായി.

110 പന്തില്‍ 154 റണ്‍സ് നേടിയ ഗില്ലും 79 പന്തില്‍ 125 റണ്‍സ് നേടിയ ഇഷാന്‍ കിഷനുമാണ് ടീം സ്‌കോര്‍ 400 കടക്കാനായി സഹായിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മത്ത് ഷായ്ക്ക് മാത്രമാണ് തിളങ്ങാനായത്. 79 റണ്‍സ് നേടിയ റഹ്മത്ത് ഷായാണ് ടോപ് സ്കോറര്‍. റഹ്മാനുള്ള ഗുര്‍ബാസ്, സെദിഖുള്ള അടല്‍ എന്നിവര്‍ ഭേദപ്പെട്ട സ്‌കോര്‍ നേടി. യഥാക്രമം 41,42 റണ്‍സാണ് ഇവരുടെ സംഭാവന. ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്ങും ഗുര്‍ണൂര്‍ ബ്രാറും വിക്കറ്റുകള്‍ നേടി. മികച്ച തുടക്കമിട്ട അഫ്ഗാനിസ്ഥാന്റെ റഹ്മാനുള്ള ഗുര്‍ബാസിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ് ആണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 7.3 ഓവറില്‍ 52 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴുന്നത്.

നേരത്തെ ഒരുഘട്ടത്തില്‍ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇഷാന്‍ കിഷനും ഗില്ലും പുറത്തായതോടെയാണ് ഇന്ത്യയുടെ സ്‌കോര്‍ 402ല്‍ അവസാനിച്ചത്. ഇരുവരും പുറത്തായതോടെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new