ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം പോരില്‍ ദക്ഷിണാഫ്രിക്ക സമനിലയില്‍
ഇന്ത്യയ്ക്ക് മികച്ച വിജയം...അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം
ആവേശകരമായ പോരാട്ടത്തിന് ഒടുവില്‍... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തില്‍ ഇന്ത്യൻ ടീമിന്സ പരാജയം
വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റണ്‍സ് വിജയം. ഇന്ത്യ ഉയർത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 17 ഓവറില്‍ 106 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താകുകയായിരുന്നു. 35 പന്തില്‍ 42 റണ്‍സെടുത്ത മുനീബ അലിയാണ് പാകിസ്ഥന്റെ ടോപ് സ്‌കോറർ. പാകിസ്ഥാൻ നിരയില്‍ 4 താരങ്ങള്‍ മാത്രമെ രണ്ടക്കം കടന്നുള്ളു. മറുപടി ബാറ്റിങ്ങില്‍ കരുതലോടെയുള്ള തുടക്കമാണ് പാകിസ്ഥാൻ നടത്തിയതെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണ് തിരിച്ചടിയായി. മധ്യ ഓവറുകളില്‍ ഇന്ത്യൻ വനിതകള്‍ തുടരെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയത് പാകിസ്ഥാന് തിരിച്ചടിയായി.
നേരത്തെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 170 റണ്‍സ് കരസ്ഥമാക്കിയത്. അർധ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയും 36 റണ്‍സ് അടിച്ച ഹർമൻപ്രീത് കൗറുമാണ് ഇന്ത്യക്ക് അടിത്തറ പാകിയത്.
രണ്ടുപേരും മൂന്നാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 44 പന്തില്‍ ഒമ്പത് ഫോറിന്റേയും രണ്ട് സിക്സറുകളുടേയും അകമ്പടിയോടെയാണ് സ്മൃതി 68 റണ്‍സ് അടിച്ചുകൂട്ടിയത്. 35 പന്തില്‍ നാല് ഫോർ സഹിതമായിരുന്നു ഹർമൻപ്രീതിന്റെ 36 റണ്‍സ്. അവസാന ഓവറുകളില്‍ റിച്ചാ ഘോഷിന്റെ വെടിക്കെട്ടും ഇന്ത്യയുടെ സ്‌കോറുയർത്തുകയായിരുന്നു.

