Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം പോരില്‍ ദക്ഷിണാഫ്രിക്ക സമനിലയില്‍

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം പോരില്‍ ദക്ഷിണാഫ്രിക്ക സമനിലയില്‍

ഇന്ത്യയ്ക്ക് മികച്ച വിജയം...അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌

ആവേശകരമായ പോരാട്ടത്തിന് ഒടുവില്‍... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തില്‍ ഇന്ത്യൻ ടീമിന്സ പരാജയം

വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റണ്‍സ് വിജയം

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം പോരില്‍ ദക്ഷിണാഫ്രിക്ക സമനിലയില്‍ . ചെക്ക് റിപ്പബ്ലിക്കുമായുള്ള പോരില്‍ 1-1നാണ് അവർ സമനില സ്വന്തമാക്കിയത്. കളി അവസാനിക്കാനായി 10 മിനിറ്റുള്ളപ്പോള്‍ കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ടീം ഒപ്പത്തിനൊപ്പം നിന്നത്.

കളിയുടെ ആറാം മിനിറ്റില്‍ തന്നെ ചെക്ക് റിപ്പബ്ലിക്ക് മുന്നിലെത്തുകയും ചെയ്തു. മികേല്‍ സാദിലെകാണ് ചെക്കിന്റെ ഗോള്‍ വലയിലാക്കിയത്. തെബോഹോ മൊകെയ്‌നയാണ് ദക്ഷിണാഫ്രിക്കയ്ക്കായി പെനാല്‍റ്റി ഗോളാക്കി മാറ്റിയത്. ആദ്യ കളിയില്‍ ദക്ഷിണ കൊറിയയോടു തോറ്റാണ് ചെക്ക് റിപ്പബ്ലിക്ക് ലോകകപ്പ് പോരാട്ടം തുടങ്ങിയത്. അതിന്റെ ക്ഷീണത്തിലിറങ്ങിയ അവർ ആറാം മിനിറ്റില്‍ തന്നെ സ്‌കോർ ബോർഡ് തുറന്നു.

ദക്ഷിണാഫ്രിക്കയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് അലക്‌സാണ്ടർ സോയ്ക നീട്ടി നല്‍കിയ പന്ത് സാദിലെക് ഗോളിലേക്ക് വഴി തിരിച്ചുവിട്ടു.
ഗോള്‍ വഴങ്ങിയെങ്കിലും ദക്ഷിണാഫ്രിക്ക പിന്നീട് ആക്രമണം കടുപ്പിക്കുന്ന കാഴ്ചയായിരുന്നു. കളി സ്വിറ്റ്‌സർലൻഡ് ജയിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് 83ാം മിനിറ്റില്‍ പെനാല്‍റ്റി വന്നത്.

ബോക്‌സില്‍ വച്ച്‌ ചെക്ക് താരം പാവെല്‍ സുല്‍ക്കിന്റെ കൈയില്‍ പന്ത് തട്ടിയതാണ് അവർക്ക് വിനയായത്. റഫറി സംശയമൊന്നുമില്ലാതെ ബോക്‌സിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. കിക്കെടുത്ത തെബോഹോ മൊകെയ്‌ന പന്ത് സുരക്ഷിതമായി തന്നെ വലയിലിട്ടു. പിന്നീട് ഇരു പക്ഷവും ഗോള്‍ നേടിയില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new