മുംബൈ ഇന്ത്യൻസും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...
ഐപിഎല്‍ രണ്ടാമത്തെ മത്സരം.. ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിന് ത്രസിപ്പിക്കുന്ന ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് രാജസ്ഥാൻ ജയിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് കരസ്ഥമാക്കിയത്. 42 പന്തില്‍ 75 റണ്‍സെടുത്ത ധ്രുവ് ജുറലാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടാൻ കഴിഞ്ഞത്. 44 പന്തില്‍ 73 റണ്‍സ് നേടിയ സായ് സുദർശനാണ് ടോപ് സ്‌കോറർ. രാജസ്ഥാന് വേണ്ടി രവി ബിഷ്‌ണോയ് നാല് വിക്കറ്റെടുക്കുകയും ചെയ്തു.
ശുഭ്മാൻ ഗില്ലിന് പകരം ടീമിലെത്തിയ കുമാർ കുശാഗ്ര (18) - സായ് സുദർശൻ സഖ്യം മികച്ച തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 78 റണ്‍സ് ചേർത്തു. എട്ടാം ഓവറില്‍ കുശാഗ്രയെ പുറത്താക്കി റിയാൻ പരാഗാണ് ബ്രേക്ക് ത്രൂ നല്‍കിയത്. തുടർന്നെത്തിയ ജോസ് ബട്‌ലർ (26) - സായ് സഖ്യം 29 റണ്‍സും ചേർത്തു. എന്നാല്‍ 11-ാം ഓവറില്‍ സായ് മടങ്ങിയതോടെ ഗുജറാത്ത് തകർന്നു. ബട്‌ലർക്ക് പിന്നാലെ ഗ്ലെൻ ഫിലിപ്‌സ് (3), വാഷിംഗ്ടണ്‍ സുന്ദർ (4), രാഹുല്‍ തെവാട്ടിയ (12), ഷാരുഖ് ഖാൻ (11) എന്നിവർക്ക് പൊരുതാൻ പോലും കഴിഞ്ഞില്ല. ഇതോടെ ഏഴിന് 161 എന്ന നിലയിലായി ഗുജറാത്ത്.
തുടർന്ന് റാഷിദ് ഖാൻ (24) - കഗിസോ റബാദ (23) സഖ്യം 43 റണ്‍സ് കൂട്ടിചേർത്ത് ഗുജറാത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന ഓവറുകളില്‍ വിജയം പൂർത്തിയാക്കാൻ സാധിച്ചില്ല. ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ എന്നിവരുടെ ഓവറുകള്‍ രാജസ്ഥാന്റെ വിജയത്തില്‍ നിർണായക പങ്കുവഹിക്കുകയും ചെയ്തു

