Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച്‌ ജനതാ പാര്‍ട്ടി നേതാവ്

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച്‌ ജനതാ പാര്‍ട്ടി നേതാവ്

3 തവണ തലകീഴായി ബസ് മറിഞ്ഞു, യാത്രക്കാർ അറിഞ്ഞില്ല ആ ചതി! ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അപകടം; പിന്നില്‍ കെഎസ്‌ആർടിസിയുടെ അനാസ്ഥ..?

13 കണ്ടെയ്‌നറുകളില്‍ 3 കോടിയുടെ ഈന്തപഴം എത്തി.. ഗുജറാത്തിലെ കണ്ട്‌ല തുറമുഖം വഴിയാണ് ഇത് എത്തിയിരിക്കുന്നത്..ഉള്ളില്‍ മറ്റെന്തെങ്കിലും ഉണ്ടോ..?

ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേർന്ന് വ്യോമസേന ഉദ്യോഗസ്ഥൻ... മണിക്കൂറുകള്‍ക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി

കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വൻ അപകടം. രണ്ട് പേർ മരിച്ചു.

കോക്രോച്ച്‌ ജനതാ പാര്‍ട്ടി (സിജെപി) രാഷ്ട്രീയ പാര്‍ട്ടിയായി മാറില്ലെന്ന് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ജനകീയ പിന്തുണയുള്ള സമ്മര്‍ദ്ദ ശക്തിയായി തുടരും. രാജ്യത്തിന് ഇപ്പോള്‍ ആവശ്യം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, മറിച്ച്‌ ജനങ്ങളുടെ ശബ്ദം ശക്തമായി ഉയര്‍ത്തുന്ന ഒരു പൊതുജന പ്രസ്ഥാനമാണെന്നും ദീപ്‌കെ പറഞ്ഞു. സംഘടനയുടെ ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുംബൈയില്‍ വിളിച്ചുചേര്‍ത്ത കോര്‍ കമ്മിറ്റി യോഗത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദീപ്‌കെ.

ജനാധിപത്യ സ്ഥാപനങ്ങളുടെ ചുമതലവഹിക്കുന്നവരുടെ ഉത്തരവാദിത്തമില്ലായ്മയില്‍ പൊതുജനങ്ങള്‍ക്കുള്ള അസംതൃപ്തിയും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ചാണ് സിജെപി കോര്‍ കമ്മിറ്റിയില്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ദീപ്‌കെ പറഞ്ഞു. വിദ്യാഭ്യാസ വിഷയങ്ങള്‍ക്കപ്പുറം ഇടപെടാന്‍ സിജെപിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പൊതുജന പിന്തുണ രാജ്യത്ത് ഒരു സമ്മര്‍ദശക്തി ആവശ്യമാണെന്നതാണ് സൂചിപ്പിക്കുന്നത്. നിലവിലെ രാഷ്ട്രീയ സംവിധാനമാകട്ടെ, ജുഡീഷ്യറിയോ മാധ്യമങ്ങളോ തെരഞ്ഞെടുപ്പ് കമ്മീഷനോ ആവട്ടെ, ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത്തരം ജനാധിപത്യ സ്ഥാപനങ്ങളില്‍ ഉത്തരവാദിത്തവും നിഷ്പക്ഷതയും പുന:സ്ഥാപിക്കാന്‍ ഒരു സമ്മര്‍ദശക്തിയുണ്ടാകണമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്റെ അഭിപ്രായത്തില്‍ വളരെ മോശം അവസ്ഥയിലാണ് ദീപ്‌കെ പറഞ്ഞു. മുംബൈയില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ട് ദിവസത്തെ കോര്‍ കമ്മിറ്റി യോഗം സംഘടനയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ സിജെപിക്ക് സാന്നിധ്യം ശക്തമാക്കുക, സംഘടനാപരമായ പ്രവര്‍ത്തനം വിപുലമാക്കുക, യുവാക്കളെ അണിനിരത്തി രാജ്യവ്യാപക ക്യാമ്പയിന് തയ്യാറെടുക്കുക തുടങ്ങിയവയാണ് ഭാവി പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ മുതല്‍ സിജെപി നേതൃത്വത്തില്‍ രാജ്യവ്യാപക പര്യടനം ആരംഭിക്കുമെന്നും ദീപ്‌കെ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new