വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍
തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റർ തകരാറില്‍..... രണ്ടു പേർക്ക് പരുക്ക്
കൊളവല്ലൂര്‍ പൊയിലൂരില്‍ കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്കേറ്റു. വടക്കെ പൊയിലൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാദില്‍ (13) നാണു പരുക്കേറ്റത്. കളിക്കുന്നതിനിടെയാണു സ്‌ഫോടനം നടന്നത്.
സ്റ്റീല്‍ ബോംബ് എങ്ങനെ കുട്ടിക്ക് ലഭിച്ചുവെന്നതിനെക്കുറിച്ച് കൊളവല്ലൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. പരുക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
നിര്‍മാണത്തിന് ശേഷം ആരെങ്കിലും ഉപേക്ഷിച്ചതാവാം സ്റ്റീല്‍ ബോംബെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും മറ്റു ബോംബുകളൊന്നും കണ്ടെത്തിയിട്ടില്ല.

